3 കുട്ടികളുടെ മരണം, അന്വേഷണത്തിനായി അമ്മയെ അറസ്റ്റ് ചെയ്തു

 മൂന്നു പിഞ്ചു കുട്ടികളുടെ മരണത്തിന്  കാരണക്കാരിയെന്നു   സംശയിക്കുന്ന  കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ  മരണവാർത്തയറിഞ്ഞ്  ഗാർഡ അന്വേഷിക്കാൻ വന്നപ്പോൾ സ്ഥിര ബോധമില്ലാതെ വീടിന് വെളിയിൽ കിടന്നിരുന്നത്  ‘അമ്മ  തന്നെയാണ് മരണത്തിന് പിന്നിലെന്നാണ്  ഗാർഡ സംശയിക്കുന്നത്. 

ക്രമംലിനിലെ  ഔർ ലേഡി ആശുപത്രയിൽ നഴ്‌സാണ് അവർ.അറസ്റ്റ്  ചെയ്യപ്പെട്ട 40 -കാരി സ്ത്രീയെ  ക്ലോണ്ടാൽകിൻ  ഗാർഡ സ്റ്റേഷനിൽ    റിമാൻഡ്‌  ചെയ്തിരിക്കുകയാണ്  സെക്ഷൻ  4 ക്രിമിനൽ  ചട്ട  പ്രകാരം ആണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ മരണത്തോട് അവരുടെ അച്ഛനായ   ആൻഡ്രൂ  മക്ഗിൻലി  പ്രതികരിച്ചതിങ്ങനെ. എൻറെ ജീവിതത്തിലെ   സൗന്ദര്യവും  ഭാവിയും  പ്രചോദനവും  എല്ലാം ആ കുട്ടികളായിരുന്നു ഇപ്പോഴുള്ള ഓരോ ശ്വാസവും എനിക്ക് പ്രയാസമാണ്.

Share this news

Leave a Reply

%d bloggers like this: