വീൽചെയറുമായി ഇൻഷുറൻസ് തട്ടിപ്പ് , ഒടുവിൽ കള്ളി പൊളിഞ്ഞു കേസും പിൻവലിച്ചു

ഇൻഷുറൻസ്  ഫ്രോഡ്  ഇങ്ങനെയും  പിടിക്കപെടാം.

ഇൻഷുറൻസ് ബ്യുറോക്ക് എതിരെ  നഷ്ടപരിഹാരത്തിനു  കോടതിയിൽ  കേസ്   കൊടുത്ത ആൾ ചെയ്തത് കള്ളത്തരം ആണെന്ന് വീഡിയോയിൽ   തെളിഞ്ഞതിനാൽ   കേസ് പിൻവലിച്ചിരിക്കുന്നു.  കോൺസ്റ്റന്റൈൻ ഇയോഗ  എന്ന ആളാണ് മോട്ടോർ ഇൻഷുറൻസ് ബ്യൂറോക്ക് എതിരെ കേസ് കൊടുത്തത്.

 കേസിനു  ആസ്പദമായ  സംഭവം നടക്കുന്നത് 2016 ലാണ്.  സംഭവത്തെ കുറിച്ച് കോൺസ്റ്റാൻഡിൻ  ഇങ്ങനെ പറയുന്നു. 2016  -ൽ  ലസ്‌കിലുടെ സൈക്കിൾ  ചവിട്ടികൊണ്ടിരുന്ന   കോൺസ്റ്റാന്റിനെ , ഒരു കാർ വന്നു പുറകിൽ നിന്ന് ഇടിക്കുകയായിരുന്നു.  സംഭവത്തിന് ശേഷം കാർ നിർത്താതെ പോവുകയായിരുന്നു അതുകൊണ്ട് കാറിൻറെ  നമ്പറും ,ഉടമയുടെ    പേരും ,വിവരവും  അറിയില്ലായിരുന്നു.   അതുകൊണ്ടാണ് താൻ മോട്ടോർ ഇൻഷുറൻസ് ബ്യൂറോക്കു  എതിരെ കേസ്  കൊടുത്തതെന്ന്  പറയുന്നു . കേസിൽ 60000  യൂറോ  നഷ്ടപരിഹാരം വേണമെന്നായിരുന്നു അവശ്യം. കാർ വന്നിടിച്ച് ശേഷം സ്ഥിരമായി മുതുകുവേദനയാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്   മുതുകു വേദന  ആയതുകൊണ്ട് പണികൾ എടുക്കാൻ  വയ്യാതെ ആണ് എന്ന് കൂടി കൂട്ടിച്ചേർക്കുന്നു   .

വെള്ളിയാഴ്ച   കോടതിയിൽ  നാടകീയ സംഭവങ്ങൾ അരങ്ങേറി.കോടതിയിൽ മോട്ടോർ ഇൻഷുറൻസ് ബ്യൂറോ ഹയർ ചെയ്ത ഒരു സെക്യൂരിറ്റി കമ്പനി  കോൺസ്റ്റന്റൈൻ  ഒരു കുഴപ്പവും ഇല്ലാതെ  നടന്നു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ  അയർലണ്ടിലെ   പല സ്ഥലങ്ങളിൽ നിന്ന് പകർത്തിയിരുന്നു . കള്ളി വെളിച്ചത്തായ  അദ്ദേഹം പരാതി പിൻവലിച്ചു . കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് പുള്ളിയുടെ പേരിൽ വേറെ നടപടി എടുത്തിട്ടുണ്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.

എന്താണ് മോട്ടോർ ഇൻഷുറൻസ് ബ്യൂറോ?
നമ്മളെ  വാഹനം ഇടിച്ചു കഴിഞ്ഞു അവർ നിർത്താതെ പോവുകയോ. ആ വണ്ടിയോ ആ വണ്ടി ഓടിച്ചിരുന്ന വ്യക്തികളെ കുറിച്ച് യാതൊരു  അറിവുമില്ലെങ്കിൽ  മോട്ടോർ ഇൻഷുറൻസ് ബ്യൂറോയിൽ പരാതി കൊടുത്തു    നഷ്ടപരിഹാരം മേടിക്കാൻ   പറ്റും . ഇങ്ങനെയുള്ള  ആളുകൾ   കാരണം   യഥാർത്ഥത്തിൽ  അപകടം നേരിടുന്ന ആളുകൾക്ക് ഇതിന്റെ ഗുണം കിട്ടാതെ പോവുന്നു .

Share this news

Leave a Reply

%d bloggers like this: