ബ്രെക്‌സിറ്റ്  ആശങ്കകൾക്കിടയിലും, അയർലൻഡ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥ 3.6 % വളർച്ച കൈവരിക്കും

കോർപ്പറേറ്റ് നികുതി പരിഷ്കരണം സമ്പദ്‌വ്യവസ്ഥയുടെ ദീക്ഷണിയാണെങ്കിലും, ഉപഭോക്തൃ ചെലവും ബിസിനസ്സ് നിക്ഷേപത്തിലെ കുതിച്ചുചാട്ടവും വളർച്ചയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുഡ്ബോഡി ഗ്രൂപ്പ്.


ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ഈ വർഷം 3.6 ശതമാനം വളർച്ച കൈവരിക്കുമെങ്കിലും ബ്രെക്‌സിറ്റ്, കോർപ്പറേറ്റ് നികുതി പരിഷ്‌കരണം, ഭവന നിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഭീഷണിയായി തുടരുമെന്ന് ഗുഡ്‌ബോഡിയുടെ റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്ര കോർപ്പറേറ്റ് നികുതിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ വരും വർഷങ്ങളിൽ അയർലൻഡിന്റെ സാമ്പത്തിക മാതൃകയ്ക്ക് ഭീഷണിയാണെങ്കിലും, അടിസ്ഥാന മേഖല,മനുഷ്യ വിഭവശേഷി വികസനത്തിൽഅടിയന്തിര ശ്രദ്ധ കേന്ദ്രീകരിക്കാൻ, നയ രൂപീകരണ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിസംബർ 31-ന് പരിവർത്തന കാലയളവ് അവസാനിച്ചതിനുശേഷം, യു കെയുമായുള്ള ഭാവി വ്യാപാര ക്രമീകരണത്തിന്റെ കാര്യത്തിൽ  അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് ബ്രെക്‌സിറ്റിൽ റിപ്പോർട്ട് പറയുന്നു.
യൂറോപ്യൻ യൂണിയൻ/യുകെ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, പരിവർത്തന കാലയളവിന് ശേഷം സമഗ്രമായ ഒരു വ്യാപാര കരാർ യഥാസമയം ഒപ്പിടാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും  റിപ്പാർട്ട് പറയുന്നു.കരാറിന്റെതുടർച്ച ആവശ്യമാണെങ്കിലും, ഇത് നിലവിൽ യുകെ സർക്കാരിന്റെ നിലപാടിന് നേർവിരുദ്ധമാണ്. ഇത് പരിഹരിക്കേണ്ടതും ഒരു പ്രശ്നമാണ്.

എന്നിരുന്നാലും, ഈ വർഷത്തിന്റെ ആദ്യ പകുതിയിലെ ബിസിനസ്സ് നിക്ഷേപത്തിലെ കുതിച്ചുചാട്ടം ചില അനുകൂല സാഹചര്യം, ഈ മാസാവസാനം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രതിഫലിക്കുമെന്ന് കരുതുന്നുണ്ട്.

 ഐറിഷ് കമ്പനികൾക്ക് യുകെയുമായി വ്യാപാരം നടത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെങ്കിലും, നിലവിൽ യുകെയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അയർലൻഡ് ആകർഷിക്കുമെന്നതും അനുകൂല ഘടകമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹൗസിങ്ങുമായി ബന്ധപ്പെട്ട്21,500 യൂണിറ്റുകൾ പൂർത്തീകരിച്ചു. ഇത് ഈ മേഖലയിൽ വർഷം തോറും 19 ശതമാനം വർദ്ധനവ് രേഖപ്പെടുത്തും.തൊഴിൽ മേഖലയിൽ, അയർലൻഡ് സമ്പൂർണ്ണ തൊഴിലിനോട് അടുത്തിരിക്കുന്നതായും, എന്നാൽ ഉയർന്ന നൈപുണ്യമുള്ള കുടിയേറ്റക്കാരുടെ വരവ് ചില തൊഴിൽ പ്രശ്‌നങ്ങൾ സ്യഷ്ടിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

യൂറോപ്യൻ യൂണിയൻ കൂട്ടായ്മയിൽ നിന്ന് യുകെ പുറത്തുപോകുന്ന സാഹചര്യത്തിൽ, തൊഴിൽ സ്രോതസ്സുമായി ബന്ധപ്പെട്ട് അയർലെന്റിന് കൂടുതൽ അനുകൂല സാധ്യതകൾ ഉണ്ട്. അത് പലതരത്തിലുള്ള വേതന സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ സഹായകമാകും. ഇതെല്ലാം ബ്രക്സിറ്റ് പ്രശ്നങ്ങൾക്കിടയിലും, അഭ്യന്തര വളർച്ചക്ക് സഹായകരമായ ഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: