ഇ.എസ്.ബി യുടെ വീഴ്ച;ഡബ്ലിനിൽ  ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി വിതരണം തടസ്സപെട്ടു 

ഡബ്ലിൻ മേഖലയിൽ  നാല് സ്ഥലങ്ങളിലായി  ഇ എസ് ബിയുടെ വീഴ്ച മൂലം ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലായി. ഇന്നലെ രാത്രിയാണ് ഡബ്ലിൻ നോർത്ത് സൈഡിലും സൗത്ത് സൈഡിലും ആയി രണ്ടായിരത്തോളം വീടുകളിൽ കറണ്ട് പോയത്.

അപ്രതീക്ഷിതമായി കറണ്ട് പോയതിന് ഇ.എസ്.ബി ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. ഡബ്ലിൻ മേഖലയിലെ മൗണ്ട് ജോയി, പോർട്ടബെല്ലോ, ഫെയർ വ്യൂ തുടങ്ങിയ പ്രദേശങ്ങളിൽ ആണ്  വൈദ്യുതി  വിതരണം തടസ്സപെട്ടത്.  രാത്രി തന്നെ കഠിനമായി ജോലി എടുത്ത് ചില സ്ഥലങ്ങളിലൊക്കെ  വൈദ്യുതി  വിതരണം വീണ്ടും പുനസ്ഥാപിച്ചു. 

Share this news

Leave a Reply

%d bloggers like this: