അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം വെക്സ്ഫോർഡിൽ ഇന്ന് തുറന്നു കൊടുക്കും 

വെക്സ്ഫോർഡ്:  അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം വെക്സ്ഫോർഡിൽ ഇന്ന് ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും.N25 ന്യൂ റോസ് ബൈപ്പാസ്സിന്റെ ഭാഗമായാണ് 887 മീറ്റർ നീളമുള്ള പുതിയ പാലം നിർമിച്ചിരുന്നത്. വെക്സ്ഫോർഡിന്റെയും കിൽക്കെനിയുടെയും അതിർത്തി പങ്കിടുന്ന പാലം ബാരോ നദിയുടെ കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.


 റോസ് ഫിറ്റ്‌സ്ജറാൾഡ് കെന്നഡി ബ്രിഡ്ജ് (Rose Fitzgerald Kennedy Bridge) എന്ന് ഔദോഗികമായി നാമകരണം ചെയ്യപ്പെട്ട പാലത്തിന്റെ ഉത്ഘാടനം   അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്ക്കാർ നിർവഹിക്കും . മുൻ അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ്. കെന്നഡിയുടെ പൂര്‍വ്വികരുടെ ഭവനം സ്ഥിതി ചെയ്യുന്ന Dunganstown- ന് സമീപമാണ് പാലം സ്ഥിതി ചെയ്യുന്നത്.  ജോൺ എഫ്. കെന്നഡിയുടെ അമ്മയുടെ പേര് ഈ പാലത്തിന് നല്കുന്നതിൽ  വിവിധ കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു.  റോസ് ഫിറ്റ്‌സ്ജറാൾഡ് കെന്നഡിയുടെ മകളുടെ ചെറുമകൾ  റോസ് കാതറിൻ കെന്നഡി ചടങ്ങിൽ  അതിഥിയായി പങ്കെടുക്കും. 

Share this news

Leave a Reply

%d bloggers like this: