അയർലൻഡിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇടതുപക്ഷത്തിന് വൻമുന്നേറ്റം

അയർലൻഡിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇടതുപക്ഷത്തിന് വൻമുന്നേറ്റം. ഇടതുപക്ഷ പാർട്ടിയായ ഷിൻ ഫെയിനാണു കൂടുതൽ  വോട്ടിംഗ് ശതമാനം നേടിയത്.37സീറ്റും 24.53 % വോട്ട് ഷെയറും ഇടതു കക്ഷിയായ ഷിൻ ഫെയിൻ നേടി. വെറും 42 സീറ്റിൽ മാത്രം മത്സരിച്ചാണ് ഷിൻ ഫെയിൻ ഈ തിളക്കമാർന്ന നേട്ടം കൊയ്തതു. 

പതിറ്റാണ്ടുകളായി മാറിമാറി ഭരണം കൈയാളുന്ന വലതുപക്ഷ പാർട്ടികളായ ഫിനഗേലും ഫിന ഫാളും അധികാരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. ഇടതു കക്ഷിയായ ഷിൻ ഫെയിനു  ജനവികാരം നേരത്തെ മനസ്സിലാക്കാൻ പറ്റാതെ പോയതാണ് വിനയായത്. 42 സീറ്റിൽ മാത്രം ആണ് അവർ മത്സരിച്ചത്.കൂടുതൽ സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിൽ ചരിത്രം തിരുത്തി അവർക്ക്  ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻകഴിഞ്ഞേനെ. 

ജയിച്ച സീറ്റുകളുള്ള വൻ ഭൂരിപക്ഷത്തിനാണ് ഷിൻ ഫെയിൻ  വിജയിച്ചത്. ഗ്രീൻ പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും സോഷ്യൽ ഡെമോക്രാറ്റുകളുടെയും പീപ്പിൾസ് ബിഫോർ പ്രോഫിറ്റ് പാർട്ടിയുടെയും  പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഉള്ള ശ്രമത്തിൽ ആണ് ഷിൻ ഫെയിൻ നേതാവ് മേരി മക്ഡൊണൾഡ്.

ഒരു ലക്ഷം വീടുകൾ പണിയും എന്നുള്ള പ്രചരണവും ആരോഗ്യ മേഖലയിൽ സമഗ്ര ഇടപെടൽ നടത്തും എന്നുള്ള പ്രസ്‌താവനയും ആണ് ഷിൻ ഫെയിനെ തുണച്ചത്. 

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അയർലൻഡിൽ  പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ചയാണ് വോട്ടെണ്ണി തുടങ്ങിയത്.ഫസ്റ്റ് പ്രിഫറൻസു വോട്ടുകൾ എണ്ണി തീർന്നപ്പോഴും ഷിൻ ഫെയിൻ ആണ് മുന്നിട്ടു നിന്നത്. നിലവിലെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ  ലിയോ വരദ്കര്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നും അഞ്ചാം റൗണ്ട് വോട്ടെണ്ണലില്‍ മാത്രമാണ്  തിരഞ്ഞെടുക്കപ്പെട്ടതു.

മുന്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടര്‍ ഇതേ മണ്ഡലത്തില്‍ പരജയപ്പെട്ടു. മന്ത്രിമാരായ ഷെയിന്‍ റോസ് ,കാതറിന്‍ സപ്പോണ എന്നിവരും  പരാജയപ്പെട്ടു.

സാധാരണക്കാരുടെ ജയമെന്നും തങ്ങൾക്കാണ് ജനം വോട്ട് ചെയ്തത് എന്നും അതു കൊണ്ടു അധികാരത്തിൽ എത്താനുള്ള അവകാശം തങ്ങൾക്കാണ് എന്നും ഷിൻ ഫെയിൻ നേതാവ് മേരി  മക്ഡൊണൾഡ് പറഞ്ഞു. സമാന ചിന്താഗതി ഉള്ള ഇടതു കക്ഷികളുമായി ചർച്ച നടത്തുകയാണ് എന്നും മേരിമക്ഡൊണൾഡ് പര്യടന ത്തിനിടയിൽ പറഞ്ഞു.39 മണ്ഡലങ്ങളിലെ 160 സീറ്റിലെക്കാണ് തിരെഞ്ഞെടുപ്പ് നടന്നത്.നിലവിലെ ഭരണ കക്ഷിയായ ഫിനഗേൽ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപെട്ടു.20.86 % വോട്ടു മാത്രമേ അവർക്ക് നേടാനായുള്ളു.

റിപ്പോർട്ട് – അഭിലാഷ് തോമസ്

Share this news

Leave a Reply

%d bloggers like this: