കോവിഡ് -19; പുകവലിക്കുന്ന രോഗികളിൽ രോഗത്തിന്റെ തീവ്രത വർധിക്കുന്നതായി റിപ്പോർട്ട്‌

കോവിഡ് -19:പുകവലിക്കുന്നവരിൽ രോഗത്തിന്റെ തീവ്രത കൂടുതൽ, പുകവലി ഒഴിവാക്കാൻ നിർദ്ദേശം

പുകവലി ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് നോവൽ-കൊറോണ വൈറസിൽ നിന്ന് ഉണ്ടാകുന്ന രോഗത്തിന്റെ കാഠിന്യം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും NHS കൺസൾട്ടന്റ് ഫിസിഷ്യനും Southampton സർവകലാശാലയിലെ ഗവേഷകനുമായ പ്രൊഫസർ ടോം വിൽക്കിൻസൺ പറഞ്ഞു.

ചൈനയിൽ കോവിഡ് -19 ബാധിച്ച 1,590 രോഗികളിൽ നടത്തിയ പഠനത്തിൽ ഹൃദയ രോഗങ്ങൾ, പ്രമേഹം, രക്തസമർദ്ദം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോർഡർ (COPD) എന്നിവയുള്ള രോഗികളിൽ വൈറസിന്റെ തീവ്രത കൂടുതലായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

സാധാരണയായി 60-70 വയസ് പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ശ്വാസകോശ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന COPD രോഗം ബാധിച്ച അരലക്ഷത്തോളംപേർ അയർലണ്ടിലും ഉള്ളതായി റിപ്പോർട്ടുകളുണ്ടെന്ന് ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ഫിസിഷ്യൻ പ്രൊഫസർ ടിം മക്ഡൊണെൽ പറഞ്ഞു.

ചൈനയിലെ COPD രോഗികളിൽ SARS-CoV-2 വൈറസ് ബാധയിലൂടെയുള്ള അസുഖങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലി നിർത്തുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായകമാകുമെന്ന് പ്രൊഫസർ വിൽക്കിൻസൺ പറഞ്ഞു

Share this news

Leave a Reply

%d bloggers like this: