കോവിഡ് -19; ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് ഐറിഷ് വാട്ടർ

കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജലവിതരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ജലസംരക്ഷണം നടപ്പിലാക്കാനും ജനങ്ങൾക്ക് ഐറിഷ് വാട്ടർ നിർദ്ദേശം നൽകി. ശുദ്ധജല സംവിധാനവും മലിനജല സംവിധാനവും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം.

ആന്റിസെപ്റ്റിക് വൈപ്പുകൾ വേസ്റ്റ്ബിന്നുകൾ സ്ഥാപിച്ച് അവയിൽ നിക്ഷേപിക്കണമെന്നും, ടോയ്‌ലറ്റിൽ നിന്ന് ജലം ഒഴുകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഐറിഷ് വാട്ടർ നിർദേശിച്ചു.
കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഐറിഷ് വാട്ടർ ക്രൈസിസ് മാനേജ്മെന്റ് യോഗം ചേർന്നു.

ജലവിതരണ സംവിധാനങ്ങൾ പരിശോധിച്ച് ചോർച്ചകൾ ഉണ്ടെങ്കിൽ അവ വാട്ടർ ഏജൻസിയെ അറിയിക്കണമെന്നും പൊതുജനങ്ങളോട് ഐറിഷ് വാട്ടർ നിർദ്ദേശിച്ചു.
ജീവനക്കാരുടെ സുരക്ഷയ്ക്കും ശുദ്ധജലം, മലിനജലം തുടങ്ങിയവയുടെ കൃത്യമായ പരിപാലനം എന്നിവയ്ക്കാണ് സംഘടന പ്രാധാന്യം നൽകുന്നത്. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് പദ്ധതികളിലും ഭേദഗതി വരുത്തുമെന്നും ഉയർന്നുവരുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ സജ്ജരാകുമെന്നും ഈ നിർണായക ഘട്ടത്തിൽ രാജ്യത്തിനാവശ്യമുള്ള എല്ലാ സേവനങ്ങളും നൽകാൻ പരിശ്രമിക്കുമെന്നും ഐറിഷ് വാട്ടർ മാനേജിംഗ് ഡയറക്ടർ നിയാൾ ഗ്ലീസൺ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: