കൊറോണ വൈറസ്: അയർലണ്ടിൽ 16 പേർ കൂടി മരിച്ചു, മരണസംഖ്യ 174 ആയി ഉയർന്നു

കോവിഡ് -19 ബാധിതരായ 16 കൂടി മരിച്ചതായി ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) റിപ്പോർട്ട് ചെയ്തു. ഇതിൽ 10 പേർ പുരുഷന്മാരും ആറ് പേർ സ്ത്രീകളുമാണ്. ഇതോടെ  കോവിഡ് -19 ബാധിച്ച്  അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 174 ആയി.

370 കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 5,364 ആയി ഉയർന്നു. നിലവിലെ സർക്കാർ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കാൻ തയ്യാറാകുന്നുണ്ടെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ടുകൾ പറയുന്നു.

വടക്കൻ അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ച് ഏഴ് പേർകൂടി മരിച്ചതായി നോർത്ത് പബ്ലിക് ഹെൽത്ത് ഏജൻസി (PHA) റിപ്പോർട്ട് ചെയ്തു. വടക്കൻ അയർലണ്ടിൽ 70 പേരാണ് കോവിഡ് -19 ബാധിച്ച് മരണമടഞ്ഞത്. 8,740 പേർ കൊറോണ പരിശോധന നടത്തുകയും 1,158 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഒരു നൂറ്റാണ്ടിലൊരിക്കൽ അഭിമുഖീകരിക്കേണ്ടി വരുന്ന അടിയന്തിരാവസ്ഥയെ നാം ശക്തമായി നേരിടുമെന്നും സാമൂഹ്യസംരക്ഷണ വകുപ്പുമന്ത്രി റെജീന ഡോഹെർട്ടി പറഞ്ഞു.

കോവിഡ് -19 മൂലം തൊഴിൽ നഷ്ടമായ 714,000 ആളുകൾക്ക് സാമൂഹ്യ സംരക്ഷണ വകുപ്പിൽ നിന്ന് തൊഴിലില്ലായ്മപേയ്‌മെന്റുകൾ ലഭിക്കും. 39,000 തൊഴിലുടമകളും കോവിഡ് -19 വേതന സബ്സിഡി പദ്ധതിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആശുപത്രി ജീവനക്കാർക്കിടയിലും കൊറോണ വൈറസ്‌ബാധ വർധിക്കുന്നതായും HSE അറിയിച്ചു.
ശാരീരിക വൈകല്യമുള്ളവരിൽ  വൈറസ്‌ ബാധ ഉണ്ടാകുന്നുണ്ടെന്നും ഇവർക്ക് സ്വയം-ഒറ്റപ്പെട്ട് ജീവിക്കാൻ സാധിക്കില്ലെന്നും ഡിസബിലിറ്റി ഫെഡറേഷൻ ഓഫ് അയർലൻഡ് അറിയിച്ചു.

രാജ്യത്തെ 1,163 ആരോഗ്യ പ്രവർത്തകരെ കൊറോണ വൈറസ് ബാധിച്ചു. ഇതിൽ 101 പേർ വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. കോവിഡ് -19 കമ്മ്യൂണിറ്റി അസസ്മെന്റ് ഹബുകൾ ഉടൻതന്നെ ആരംഭിക്കുമെന്നും GP  അസോസിയേഷൻ മേധാവി പറഞ്ഞു. കൊറോണ ബാധിച്ചവരെ ആശുപത്രികളിൽ കിടത്തുന്നതിനു പകരം കമ്മ്യൂണിറ്റി അസ്സസ്മെൻറ് ഹബുകളിലേക്ക്അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: