അയർലണ്ടിലെ 75 റെസിഡൻഷ്യൽ കെയർ സെന്ററുകൾ റെഡ് സോണിൽ: HSE മുന്നറിയിപ്പ്

കോവിഡ് -19 വ്യാപനം മൂലം അയർലണ്ടിൽ നഴ്സിംഗ് ഹോമുകൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ തുടങ്ങി എഴുപത്തിയഞ്ചോളം റെസിഡൻഷ്യൽ കെയർ സെന്ററുകൾ റെഡ് സോണിൽ ഉൾപ്പെട്ടതായി റിപ്പോർട്ട്‌.

ദേശീയ ആരോഗ്യ സേവനകേന്ദ്രം ക്ലസ്റ്ററുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി രോഗബാധിത പ്രദേശങ്ങളെ ഗ്രീൻ, ആമ്പർ, റെഡ് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചിരുന്നു. വൈറസ്‌ വ്യാപനം ശക്തമായ പ്രദേശങ്ങൾ റെഡ് സോണിൽ ഉൾപ്പെടും.

രാജ്യത്തെ റെസിഡൻഷ്യൽ കെയർ സെന്ററുകളിൽ 75 എണ്ണം (ഏതാണ്ട് 18%) റെഡ് സോണിലാണ്. എന്നാൽ 129 (30%) റെസിഡൻഷ്യൽ കെയർ സെന്ററുകൾ ആമ്പർ മേഖലയിലാണ്. ഈ മേഖലയിൽ ഉൾപ്പെടുന്നവയുടെ പ്രവർത്തനം സുരക്ഷിതമായും കൂടുതൽ മുൻകരുതലുകൾ എടുത്തും തുടരാം.

221 റെസിഡൻഷ്യൽ കെയർ സെന്ററുകൾ ഗ്രീൻ സോണിലാണ്. ഇവയുടെ പ്രവർത്തനവും സുഗമമായി മുന്നോട്ടു കൊണ്ടുപോകാമെന്നും
HSE ചീഫ് ഓപ്പറേഷൻസ് ഓഫീസർ ആൻ ഓ കൊന്നർ പറഞ്ഞു.

285 നഴ്സിംഗ് ഹോമുകളുടെ പ്രവർത്തനത്തിനും HSE പിന്തുണ നൽകുന്നുണ്ട്. 287 വൃദ്ധരും 82 ശാരീരികവൈകല്യമുള്ളവരും 33 മാനസിക വൈകല്യമുള്ളവരും 23 ആസക്തി
സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഉൾപ്പെടെ നാന്നൂറിലധികം പേരാണ് ഇവിടെ ചികിത്സയിലുള്ളത്

ആശുപത്രികൾ വിട്ട് മറ്റ് കെയർ സെന്ററുകളെ ആശ്രയിക്കുന്നതാണോ വൈറസ്‌ബാധിതരുടെ എണ്ണം കൂടുന്നതിന് കാരണമെന്ന് പറയാൻ സാധിക്കില്ലെന്നും വരും ദിവസങ്ങളിൽ റെസിഡൻഷ്യൽ കെയർ സെന്ററുകളിലെ ജീവനക്കാർക്കും താമസക്കാർക്കുമായി കോവിഡ് -19 പരിശോധന ശക്തമാക്കുമെന്നും HSE അറിയിച്ചു.

കെയർ ഹോമുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ 21 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായും ഡബ്ലിനിലെ ഒരു കെയർഹോമിൽ നിന്നും വൈറസ്‌ ബാധിച്ച ഒരു വൃദ്ധ മരിച്ചതായും റിപ്പോർട്ട്‌ പുറത്തു വന്നിട്ടുണ്ട്.

ഡബ്ലിനിലെ ഫീനിക്സ് പാർക്കിലെ സെന്റ് മേരീസ് ഹോസ്പിറ്റൽ HSE നടത്തുന്നുണ്ടെന്നും പ്രായമായവരെ പരിചരിക്കുന്നുവെന്നും HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: