അനൂജിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനം; ലണ്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നേഴ്‌സിന് ബിബിസിയുടെ ആദരം

യു.കെയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നേഴ്‌സ് അനൂജ് കുമാറിന് (44) ആദരമര്‍പ്പിച്ച് ബിബിസി. ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ നേഴ്‌സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന് പ്രത്യേക വാര്‍ത്താ സംപ്രേക്ഷണം ചെയ്ത് ബിബിസി പറയുന്നു.

കഴിഞ്ഞ ഏഴിനായിരുന്നു കോട്ടയം വെളിയന്നൂർ സ്വദേശിയായ അനൂജ്കുമാറിന് രോഗം സ്ഥിരീകരിച്ചത്. ജോലിക്കിടെയാണ് രോഗം ബാധിച്ചത്. ഏപ്രില്‍ 28ന് മരിച്ചു. അനൂജിന്റെ ഭാര്യയും തൊടുപുഴ കോലാനി സ്വദേശിനിയുമായ സന്ധ്യയും ലണ്ടനില്‍ നേഴ്‌സാണ്.

അനൂജിന്റെ സംസ്‌കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

15 വര്‍ഷം മുമ്പാണ് അനൂജ് ലണ്ടനില്‍ നേഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാട്ടിലെത്തിയിരുന്നു.

ബ്രിട്ടനിലെ സര്‍ക്കാര്‍ ആരോഗ്യവിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യത ആറു മാസം മുമ്പ് അനൂജ് സ്വന്തമാക്കിയിരുന്നു.

പ്രമേഹമുണ്ടായിരുന്ന അനൂജിന് കൊവിഡ് കാലത്ത് ജോലിക്ക് പോകാതെ വീട്ടിലിരിക്കാനുള്ള സര്‍ക്കാര്‍ നിയമം പ്രയോജനപ്പെടുത്താമായിരുന്നെങ്കിലും അതു വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് കുടുംബസുഹൃത്ത് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: