PPE കിറ്റുകൾക്കായി ഈ വർഷം ഒരു ബില്യൺ യൂറോയിലധികം ചിലവാകും

പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റുകൾക്കായി അയർലൻഡിന് ഈ വർഷം ഒരു ബില്യൺ യൂറോയിലധികം ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നതായി HSE CEO പോൾ റീഡ് പറഞ്ഞു.

കൊറോണ വൈറസ്‌ പരിശോധന, കോൺടാക്റ്റ് ട്രേസിംഗ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കും കാര്യമായ ചിലവുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് ദശലക്ഷം മാസ്കുകളാണ് ഒരാഴ്ചത്തേക്ക് രാജ്യത്ത് ആവശ്യമായി വരുന്നത്. 12 ദശലക്ഷത്തിലധികം പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റുകൾ വഹിക്കുന്ന 60 വിമാനങ്ങളാണ് കഴിഞ്ഞയാഴ്ചയോടെ ചൈനയിൽ നിന്നും അയർലണ്ടിൽ എത്തിയത്. മാസ്‌കുകളും മറ്റ് പ്രൊട്ടക്ഷൻ ഉപകരണങ്ങളും ലഭിക്കാൻ ബുദ്ധിമുട്ടുള്ള സമയമാണിതെന്നും സംഭരിക്കാൻ‌ കഴിയുന്നിടത്തോളം സംഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ്‌ പരിശോധനയ്ക്കും കോൺടാക്റ്റ് ട്രെയ്‌സിംഗിനും സുസ്ഥിരമായ ഒരു രീതി നടപ്പാക്കുന്നതിനുള്ള ഒരു പദ്ധതി അടുത്തയാഴ്ച കമ്മീഷൻ ചെയ്യുമെന്നും റെയ്ഡ് കൂട്ടിച്ചേർത്തു.

ഈ മാസം അവസാനത്തോടെ HSE കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയർലണ്ടിൽ കോവിഡ് -19 രോഗബാധിതരായ 72 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നത്. കഴിഞ്ഞ ആഴ്ചകളിൽ 160 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്.

Share this news

Leave a Reply

%d bloggers like this: