കൊറോണ വൈറസ്: മുതിർന്ന പൗരൻമാർ വിറ്റാമിൻ-D അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കണമെന്ന് ഗവേഷകർ

അയർലണ്ടിലെ മുതിർന്ന പൗരൻമാർ കൊറോണ വൈറസ് പാൻഡെമിക് സമയത്ത് വിറ്റാമിൻ-D അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കൂടുതലായി കഴിക്കണമെന്നും സർക്കാർ അതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

വാർദ്ധക്യത്തെക്കുറിച്ചുള്ള ഐറിഷ് പഠനത്തിന് നേതൃത്വം നൽകുന്ന പ്രൊഫ. റോസ് ആൻ കെന്നി, ഡോ. ഈമോൺ ലെയർ എന്നിവർ ചേർന്ന് നടത്തിയ കോവിഡ് -19 മരണനിരക്കും
വിറ്റാമിൻ-D യുടെ അളവും തമ്മിലുള്ള ബന്ധം കാണിക്കുന്ന പഠന റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറൽ അണുബാധകൾക്കെതിരെ പോരാടുന്നതിൽ വിറ്റാമിൻ-D-യുടെ പങ്ക് വലുതാണെന്നും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുമെന്നും കോവിഡ് -19 നെ നേരിടുന്നതിന് ഇത് സഹായകമാകുമെന്നും അവർ പറഞ്ഞു.

വിറ്റാമിൻ-D അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും ഇത് ശരീരത്തിന് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെന്നും പ്രൊഫ. കെന്നി പറഞ്ഞു.

വിറ്റാമിൻ-D കുറവുള്ളവരിൽ
കോവിഡ് -19 രോഗതീവ്രത ഇരട്ടിയിലധികമാകുന്നതായി US-ലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും കണ്ടെത്തിയിരുന്നു.

വിറ്റാമിൻ-D ലഭ്യമാക്കുന്നതിൽ സൂര്യപ്രകാശത്തിനും വളരെ വലിയ പങ്കുണ്ടെന്നും സാധ്യമെങ്കിൽ പ്രായമായവർ ദിവസവും 10 മുതൽ 15 മിനിറ്റ് വരെ സൂര്യപ്രകാശം കൊള്ളണമെന്നും അവർ പറഞ്ഞു.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ കോവിഡ് -19 വ്യാപനം ആരംഭിച്ചതുമുതൽ വിറ്റാമിൻ-D ശരീരത്തിന് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പൊതുജനാരോഗ്യ സംഘടനകൾ നൽകിയിരുന്നു.

Share this news

Leave a Reply

%d bloggers like this: