ടിക്ക്ടോക്കിനെ തള്ളി ട്രംപ്, താങ്ങായി മൈക്രോസോഫ്റ്റ്

ടിക്ക്ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചതായി മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ Sathya Nadella അറിയിച്ചു. US പ്രസിഡന്റ് Donald Trumph – ന്റെ എതിർപ്പുകൾ നിലനിൽക്കെയാണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം.
ആപ്പിന്റെ ഉപയോഗം രാജ്യസുരക്ഷയെ ബാധിക്കുമെന്നുള്ള കണ്ടെത്തലുകൾ ഉയർത്തിക്കാട്ടിയാണ് ട്രംപ് ടിക്ക്ടോക്കിനെതിരെ രംഗത്തെത്തിയത്.

ദേശീയ സുരക്ഷാ കാരണങ്ങളാൽ ആപ്ലിക്കേഷൻ നിരോധിക്കാൻ ഉദ്ദേശിക്കുന്നതായും ട്രംപ് പറഞ്ഞു. കൂടാതെ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള US കമ്പനികൾ ഒന്നും തന്നെ ആപ്പ് വാങ്ങുന്നത് തടയുമെന്നും പ്രസിഡന്റ് പറഞ്ഞു.

ചൈനീസ് കമ്പനിയായ ടിക് ടോക്ക് ഉപയോഗിക്കുന്നതിലൂടെ 100 ദശലക്ഷം അമേരിക്കൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനീസ് സർക്കാരിന്റെ കൈകളിലെത്തിയേക്കുമെന്ന ആശങ്കയും ട്രംപ് ആവർത്തിച്ചു.

എന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെയും പരിഹരിച്ച് ആപ്പിന്റെ US-ലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ്‌ അറിയിച്ചു. ടിക്ക് ടോക്കിന്റെ അമേരിക്കൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒന്നും തന്നെ രാജ്യത്തിനു പുറത്തുള്ള സെർവറുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്നും കമ്പനി അറിയിച്ചു.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ആപ്പിന്റെ പ്രവർത്തനങ്ങളും മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കും. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള അൻപതിലധികം ചൈനീസ് ആപ്പുകൾ ഇന്ത്യ ഗവണ്മെന്റ് കഴിഞ്ഞ മാസം നിരോധിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: