അയർലണ്ടിൽ ഡോക്ടറെ കാണാനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല : 600,000 പേർ ഔട്ട്പേഷ്യന്റ് വെയ്റ്റിംഗ് ലിസ്റ്റിൽ

കോവിഡ് -19 വ്യാപനം പൊതുജനാരോഗ്യ സേവന മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതു മൂലം ആരോഗ്യമേഖലയിലുണ്ടായ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ട് (NTPF) പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് അയർലണ്ടിലെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നത്.
ചികിത്സക്കായി കാത്തിരിക്കുന്ന ഔട്ട്പേഷ്യന്റുകളുടെ എണ്ണം 600,000 കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഈ കണക്കുകൾ പ്രകാരം 601,362 പേരാണ് പബ്ലിക് ഹോസ്പിറ്റൽ ഔട്ട്‌പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിൽ ഡോക്ടറിന്റെ കൺസൾട്ടേഷനായി കാത്തിരിക്കുന്നത്. ജൂലൈ മാസം വരെയുള്ള കണക്കാണിത്. ഈ വർഷമാദ്യം വെറും 553,000 രോഗികളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ജൂലൈയിൽ ഇത് 600,000 കവിഞ്ഞു. 80,283 പേരാണ് ഇൻപേഷ്യന്റ് അപ്പോയിന്റ്മെന്റ് ലിസ്റ്റിലുള്ളത്. GI എൻഡോസ്കോപ്പി അപ്പോയ്മെന്റ് ലിസ്റ്റിൽ 34,983 രോഗികളാണുള്ളത്.

16,422 ഇൻപേഷ്യന്റ് രോഗികൾക്ക് എൻഡോസ്കോപ്പി അപ്പോയ്മെന്റ് ഡേറ്റ് ലഭിച്ചിട്ടുണ്ട്. 85,987 പേരാണ് Planned procedure വിഭാഗത്തിലെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. ഇതിൽ 62,869 പേർക്ക് അപ്പോയ്മെന്റ് ഡേറ്റും ലഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: