സൂര്യനോളം വലുപ്പമുള്ള നക്ഷത്രത്തെ തമോഗർത്തം (ബ്ലാക്ക് ഹോൾ ) വിഴുങ്ങിയോ??


.ഭൂമിയിൽ നിന്നും 21 കോടി പ്രകാശവർഷം അകലെ ഇത്തരമൊരു കാഴ്ച ആദ്യമാണ്. യൂറോപ്യൻ സതേൻ ഒബ്സർവേറ്ററിയിൽ നിന്നുള്ള ടെലസ്കോപ്പുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയാണ് ഇത്തരമൊരു കാഴ്ച ശാസ്ത്രജ്ഞർ കണ്ടത്തിയത്.ആറ് മാസത്തെ പഠനത്തിലൂടെയാണ് നക്ഷത്രത്തെ തമോഗർത്തം വിഴുങ്ങിയതായി ശാസ്ത്രജ്ഞർ മനസിലാക്കിയത്. നക്ഷത്രത്തെ തമോഗർത്തം വിഴുങ്ങുമ്പോൾ അതി തീവ്ര ജ്വലനം ഉണ്ടാവുകയും സാവധാനം മങ്ങുകയും ചെയ്തു.

തമോഗർത്തത്തിൽ അകപ്പെട്ട നക്ഷത്രത്തിന് നമ്മുടെ സൂര്യനോളം വലുപ്പമുണ്ട്, ജ്യോതി ശാസ്ത്രജ്ഞനായ മാറ്റ് നിക്കോൾ പറഞ്ഞു.ഗുരുത്വാകർഷണം കൂടിയ പരിസ്ഥിതിയിൽ ദ്രവ്യം എങ്ങനെ പ്രവർത്തിക്കുമെന്ന് നന്നായി മനസിലാക്കാൻ ഇപ്പോഴത്തെ പഠനം സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. റോയൽ ആസ്ട്രോണമി സൊസൈറ്റി പുറത്തിറക്കിയ ജേർണലിലാലണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: