ഇത്തവണത്തെ ഹലൊവീൻ ആഘോഷങ്ങൾ വീടിനകത്തും ഓൺലൈനായും ആസ്വദിക്കാം

എല്ലാ വർഷങ്ങളിലെ പോലെയും ഇത്തവണയും ഹലൊവീൻ കടന്നുവരുകയാണ്. ഇത്തവണത്തെ ഹലൊവീന് ഒരു പാട് പ്രത്യേകതകൾ ഉണ്ട്. രാജ്യത്ത് കോവിഡ്-19 Level 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഹലൊവീൻ ആഘോഷത്തിൽ കാതലായ മാറ്റം വരുത്തണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുയയാണ്.

വീടു വീടാന്തരം കയറിയിറങ്ങിയുള്ള Trick or Treat ഇത്തവണ വേണ്ടെന്നും കുട്ടികൾ വീടിനകത്തുതന്നെയിരിക്കാനും ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohan അറിയിച്ചു. ഇത്തവണ പടക്കം പൊട്ടിക്കൽ ഉപേക്ഷിക്കണമെന്ന് നിയമ വകുപ്പ് മന്ത്രി Helen McEntee കുട്ടികളോട് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട കേസുകളിൽ വ്യാപൃതരായിരിക്കുകയാണു രാജ്യത്തെ ഡോക്ടർമാർ, അതിനിടയിൽ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളിലേക്ക് അവർക്ക് ശ്രദ്ധതിരിക്കാൻ ബുദ്ധിമുട്ടായിരിക്കും.

നിജാവസ്ഥ ഇതാണെങ്കിലും ഐറിഷ് ഭവനങ്ങളിൽ ഹലൊവീന്റെ മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നുവരുന്നു. വീടുകളും വാടികളും അസ്ഥികൂടരൂപങ്ങൾ, എട്ടുകാലിവലകൾ എന്നിവ വച്ച് അലങ്കരിക്കപ്പെടുന്നു. ഭൂതപ്രേതാദികളുടെ വേഷം കെട്ടാൻ ബെഡ്ഷീറ്റുകൾ തയ്യാറാക്കുന്നു, നടവഴിയിൽ മത്തങ്ങ വയ്ക്കുന്നു..

വീട്ടിലിരുന്ന് കളിക്കാവുന്ന ഹലൊവീൻ ഗെയ്മുകളുടെ അന്വേഷണം 400% വർദ്ധിച്ചിട്ടെണ്ടെന്ന് ഗൂഗിൾ റിപ്പോട്ട് ചെയ്തു. Irish Girl Guides ലെ പെൺകുട്ടികൾ ഹലൊവീൻ ക്യാമ്പ് ഒരുക്കി, ഭൂത-പ്രേത സംബന്ധിയായ കളികൾക്ക് തയ്യാറെടുക്കുന്നു.

കുട്ടികൾക്ക് കമ്പിളിപ്പുതപ്പ് കൊണ്ട് കിച്ചൻ ടേബിളിനു കീഴെ ‘കോട്ട’ യുണ്ടാക്കാം. കിടപ്പുമുറിയിൽ തലയിണകൾ കൊണ്ട് ഒരു താൽക്കാലിക കിടപ്പുമാടം ഉണ്ടാക്കാം. ഡബ്ലിനിലെ Mountjoy Square Park ൽ Big Scream Halloween Community Festival നോടനുബന്ധിച്ച് ഒരു മായിക വനം ഉണ്ടാക്കിയിട്ടുണ്ട്.

എല്ലാ പതിവു മേളകളും ഓൺലൈൻ ആക്കിയിട്ടുണ്ട് ഇത്തവണ. Ballymun ലെ അദർ വേൾഡ് ഫെസ്റ്റിവൽ,
Finglas ലെ ഫ്രൈറ്റ് നൈറ്റ്, സിറ്റി സെന്ററിലെ ഡൊക്കേഴ്സ് & ഡെമൺസ്, ബ്രാം സ്റ്റോക്കർ ഫെസ്റ്റിവൽ ( ഓൺലൈനായി സൂം മീറ്റിൽ- (bigscream.ie) ഡെറി ഫെസ്റ്റിവൽ ഓൺ ലൈൻ ആയിട്ടാണു ഇത്തവണ (derryhalloween.com)

ഹലൊവീൻ പ്രഭാതം കാറും കോളും ഈർപ്പവും നിറഞ്ഞതായിരിക്കും, വൈകിട്ടത്തേക്ക് കാലാവസ്ഥ പ്രശാന്തമാകാൻ സാധ്യതയുണ്ട്.

നാല്പതുവർഷത്തെ ഇടവേളയ്ക്ക് ശേഷം അയർലണ്ടിൽ ഹലൊവീൻ ദിനത്തിൽ പൂർണചന്ദ്രൻ ദൃശ്യമാകുന്നു. 1974 ഒക്ടോബർ 31 നാണു ഇതിനുമുമ്പ് ഈ പ്രതിഭാസം ദൃശ്യമായത്. ഈ മാസത്തിൽ ഇത് രണ്ടാം തവണയാണു പൂർണചന്ദ്ര ദൃശ്യം അനുഭവവേദ്യമാകുന്നത്. ബ്ലൂമൂൺ എന്നും ഇതിനെ വിളിക്കുന്നു. ഇനി ഒരു ഹലൊവീൻ പൂർണ്ണ ചന്ദ്രനെ ദർശിക്കാൻ 2039 വരെ ( 20 വർഷം) കാത്തിരിക്കണം എന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നത്. ഹലൊവീൻ ദിനത്തിൽ ഉച്ച തിരിഞ്ഞ് മൂന്നു മണിമുതൽ പൂർണ്ണ ചന്ദ്രനെ കാണാം

Share this news

Leave a Reply

%d bloggers like this: