അയർലണ്ടിൽ ജനനനിരക്ക് കുറയുന്നു: 10 വർഷത്തിനുള്ളിൽ 20 ശതമാനത്തിന്റെ കുറവ്

അയർലണ്ടിലെ ജനനനിരക്കിൽ വൻ ഇടിവാണ് കഴിഞ്ഞ ദശകത്തിൽ രേഖപ്പെടുത്തിയത്. ഏകദേശം 20 ശതമാനത്തിന്റെ ഇടിവ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഉണ്ടായെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

ജനനങ്ങളുടെ എണ്ണം 2010 മുതൽ 18.8 ശതമാനവും 2017 ന് ശേഷം 1.3 ശതമാനവും കുറഞ്ഞു.

2018 ൽ അയർലണ്ടിൽ 61,022 ജനനങ്ങളാണ് ഉണ്ടായത്. 31,306 ആൺകുട്ടികളും 29,716 പെൺകുട്ടികളും ജനിച്ചതായി CSO-യുടെ കണക്കുകൾ വ്യക്തമാക്കുന്നു. 75,173 ജനനങ്ങളാണ് ഇതിന് 10 വർഷങ്ങൾ മുൻപ് ഉണ്ടായിരുന്നത്. അതായത് മുമ്പുള്ളതിനേക്കാൾ 14,151 കുറവാണ് 2018-ൽ ഉണ്ടായത്.

2018 ൽ പ്രസവിച്ച അമ്മമാരുടെ ശരാശരി പ്രായം 32.9 വയസ്സാണ്. 30 വയസ്സിന് താഴെയുള്ള അമ്മമാരുടെ എണ്ണം 27.1% ആണ്. 2008 നെ അപേക്ഷിച്ച് 30 വയസ്സിന് താഴെയുള്ള അമ്മമാർ 39.3% ആണ്. 2008-ന് ശേഷം അമ്മമാരായ 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 42.4% ഉയർന്നു.

2018-ൽ എല്ലാ ജനനങ്ങളുടെയും മൂന്നിലൊന്ന് ഭാഗം (37.9%) വിവാഹത്തിനോ സിവിൽ പാർട്ണർഷിപ്പിനോ പുറത്തായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് 1988 ൽ ഇത് 11.9% ആയിരുന്നു. 2018-ൽ 20 വയസ്സിന് താഴെയുള്ള 956 പേരാണ് അമ്മമാരായത്. 2008 ൽ ഇത് 2,402 ആയിരുന്നു. അതായത് 60.2% കുറവാണ് ഉണ്ടായത്.

മരണനിരക്ക്

സി‌എസ്‌ഒയുടെ കണക്കനുസരിച്ച്, 2018 ൽ അയർലണ്ടിൽ 31,140 മരണങ്ങളുണ്ടായി, ഇത് 2017 നെ അപേക്ഷിച്ച് 722 / 2.4% കൂടുതലാണ്.

ഇവയിൽ 9,258 / 29.7% മരണങ്ങൾ മാരകമായ നിയോപ്ലാസം മൂലമാണ്. 9,084 / 29.2% മരണങ്ങൾ രക്തചംക്രമണവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലമാണ്.

ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നുള്ള മരണങ്ങളുടെ എണ്ണം 4,051/ 13.0% ആണ്. 2019 ൽ ഐറിഷ് റോഡുകളിൽ കൊല്ലപ്പെട്ട പത്തിൽ ആറുപേരും (57.9%) കാർ ഉപയോഗിക്കുന്നവരാണ് (57.9%).

ബാക്കിയുള്ളവരിൽ 19.3% കാൽനടയാത്രക്കാരും 11.4% മോട്ടോർ സൈക്കിൾ യാത്രക്കാരും ആണ്. ഐറിഷ് റോഡപകടങ്ങളിൽ മരിച്ച 78.4% പേരും പുരുഷന്മാരാണെന്നും 2018-ലെ ഡാറ്റ കാണിക്കുന്നു.

യാത്ര

കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി ഇപ്പോഴും യാത്ര മേഖലയിൽ നിലനിൽക്കുകയാണ്. എന്നാൽ 2019-ൽ 38.1 ദശലക്ഷം യാത്രക്കാർ ഐറിഷ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തു.

2019 ൽ ഡബ്ലിൻ – ഹീത്രോ റൂട്ടിലാണ് ഏറ്റവും കൂടുതൽ വിമാന യാത്രക്കാർ (1,856,475) സഞ്ചരിച്ചത്. ആ വർഷം നടന്ന മൊത്തം യാത്രയുടെ 4.9% ആണ് ഇത്.

യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ട രാജ്യങ്ങളിൽ മുന്നിൽ UK (34.9%) ആണ്. തൊട്ടുപിന്നിൽ സ്പെയിൻ (12.3%) USA (10.1%) ആണ് ഉള്ളത്.

Share this news

Leave a Reply

%d bloggers like this: