അനാഥമായി കിടക്കുന്ന ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലെ പണം വൈകല്യമുള്ളവരുടെ ക്ഷേമത്തിനായി ഉപയോഗിക്കാൻ ഐറിഷ് സർക്കാർ

അനാഥമായി കിടക്കുന്ന ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലെ പണം വൈകല്യമുള്ളവർക്ക് തൊഴിൽ പ്രാഗല്ഭ്യം നൽകാനുള്ള ട്രെയിനിങ്ങിന് ഉപയോഗിക്കാൻ ഐറിഷ് സർക്കാർ. രാജ്യത്തെ വിവിധ അക്കൗണ്ടുകളിൽ ആയി ഇത്തരത്തിൽ 2.3 മില്യൺ യൂറോ ഉണ്ടെന്നാണ് കണക്ക്.
വൈകല്യം അനുഭവിക്കുന്നവരെ സഹായിക്കാനും അവർക്ക് സ്വയം തൊഴിൽ കണ്ടെത്താനും സഹായിക്കാനായി 17 ചാരിറ്റി സംഘടനകൾക്ക് 50000 മുതൽ 2 ലക്ഷം യൂറോ വരെ ഈ തുകയിൽ നിന്നും അനുവദിക്കും എന്ന് സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്റർ Heather Humphreys പറഞ്ഞു.

ജനുവരി ഒന്നുമുതൽ ആറുമാസക്കാലം ഇത്തരത്തിൽ ഏജൻസികൾക്ക് ഫണ്ട് അനുവദിക്കും. ഇതിൻറെ മേൽനോട്ടം നിർവ്വഹിക്കുന്നത് സർക്കാർ- യൂറോപ്യൻ യൂണിയൻ ഫണ്ടിങ്ങുകൾ കൈകാര്യം ചെയ്യുന്ന ഏജൻസിയായ Pobal ആണ്.

കാഴ്ചശക്തി, കേൾവി ശക്തി എന്നിവ ഇല്ലാത്ത ആളുകളെ സഹായിക്കുന്ന സംഘടനകൾക്കാണ് മുഖ്യമായും ഈ തുക ലഭിക്കുക. ഈ വൈകല്യം അനുഭവിക്കുന്ന 18 മുതൽ 25 വരെ പ്രായമുള്ളവർക്ക് ജോലി കണ്ടെത്താനായി ഇത്തരം സംഘടനകൾക്ക് 196,955 യൂറോ വീതം സഹായധനം ലഭിക്കും.
Irish Deaf Society-ക്ക് 199,941 യൂറോയാണ്
സഹായധനം ലഭിച്ചിരിക്കുന്നത്.

മറ്റ് സംഘടനകൾക്ക് അനുവദിച്ച സഹായം ചുവടെ:
Family Carers Ireland- €199,815
Care Alliance Ireland- €163,479
NCBI (National Council for the Blind) Group- €200,000

അനാഥമായ അക്കൗണ്ടുകളിലെ തുക വിനിയോഗിക്കുന്നത് സംബന്ധിച്ചുള്ള നിയമപ്രകാരമാണ് സർക്കാർ നടപടി.

Share this news

Leave a Reply

%d bloggers like this: