2021ല്‍ നടക്കാന്‍ പോകുന്നതെന്തൊക്കെ? സെപ്റ്റംബര്‍ 11 ഭീകരാക്രമണം മുന്‍കൂട്ടി പ്രവചിച്ച ബാബ വാംഗയുടെ വാക്കുകള്‍ ഇങ്ങനെ

ഭാവിയില്‍ നടക്കാനിരിക്കുന്ന സംഭവങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുണ്ടായിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആകസ്മികതകളാണ് ജീവിതത്തിന്റെ രസമെന്ന് വാദിക്കാമെങ്കിലും പ്രവചനങ്ങള്‍ എന്നും ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ലോകത്ത് സംഭവിച്ച പല പ്രധാന കാര്യങ്ങളും മുന്‍കൂട്ടി പ്രവചിച്ചതായി പറയപ്പെടുന്ന ധാരാളം പേരുമുണ്ട്. അവരിലൊരാളാണ് ‘ബാല്‍ക്കണ്‍സിന്റെ നോസ്ട്രഡാമസ്’ എന്ന പേരിലറിയപ്പെട്ട ബാബ വാംഗ. ബള്‍ഗേറിയക്കാരിയായ അവര്‍ക്ക് ചെറുപ്പത്തില്‍ ഒരു കൊടുങ്കാറ്റിലകപ്പെട്ട് കാഴ്ച നഷ്ടപ്പെട്ടപ്പെടുകയും, അതോടെ ഭാവി അറിയാനുള്ള കഴിവ് ദൈവം നല്‍കിയെന്നുമാണ് പറയപ്പെടുന്ന്. Vangelia Gushterova എന്ന് യഥാര്‍ത്ഥ പേരുള്ള ബാബ വാംഗ, 1996-ല്‍ 85-ാം വയസില്‍ മരിക്കുന്നത് വരെ നിരവധി പ്രവചനങ്ങള്‍ നടത്തുകയും അതില്‍ പലതും സത്യമാകുകയും ചെയ്തിട്ടുണ്ട്. ചിലതൊന്നും ഇതുവരെ സംഭവിച്ചിട്ടുമില്ല. എങ്കിലും 85 ശതമാനത്തോളം പ്രവചനങ്ങള്‍ സത്യമായെന്നാണ് കരുതുന്നത്. സോവിയറ്റ് യൂണിയന്റെ പതനം, ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം, സെപ്റ്റംബര്‍ 11 ഭീകരാക്രമണം, ബ്രെക്‌സിറ്റ് എന്നിവയെല്ലാം അവര്‍ പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ 2021-നെ പറ്റി ബാബ വാംഗയുടെ പ്രവചിച്ചത് എന്താണെന്നറിയാന്‍ ശ്രമിച്ചാലോ? കോവിഡ് ദുരിതം വിതച്ച വര്‍ഷത്തില്‍ നിന്നുമുള്ള മോചനമാകുമോ 2021?

2021 അത്യാപത്തുകളുടെ വര്‍ഷമായിരിക്കുമെന്നാണാ ബാബ വാംഗയുടെ വാക്കുകള്‍. ലോകത്ത് ഒരുപാട് ദുരന്തങ്ങളുണ്ടാകുമെന്നും, പ്രയാസകരമായ സമയം വരുമെന്നും അവര്‍ പ്രവചിച്ചു. മനുഷ്യരുടെ അവബോധത്തില്‍ മാറ്റം വരും. വിശ്വാസത്തിന്റെ പേരില്‍ ആളുകള്‍ വിഭജിക്കപ്പെടും. മനുഷ്യരാശിയുടെ വിധിയെ തന്നെ മാറ്റുന്ന സംഭവങ്ങള്‍ അരങ്ങേറും.

പക്ഷേ 2021 എന്ന വര്‍ഷത്തില്‍ കാന്‍സറിനുള്ള മരുന്ന് കണ്ടെത്തുമെന്ന ശുഭവാര്‍ത്തയും ബാബ വാംഗ പ്രവചിച്ചു. ‘കാന്‍സറിനെ ഇരുമ്പ് ചങ്ങലകളുമായി ബന്ധിപ്പിക്കുന്ന ദിവസം വരും,’ അവര്‍ പറഞ്ഞു.

2021-ല്‍ 45-ാമത്തെ അമേരിക്കന്‍ പ്രസിഡന്റിന് നിഗൂഢം രോഗം ബാധിച്ച്, അദ്ദേഹം ബധിരനാകുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. മസ്തിഷ്‌കാഘാതവും സംഭവിക്കും. ഡോണള്‍ഡ് ട്രംപാണ് അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റ്.

അടുത്ത വര്‍ഷം യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥ തകരുമെന്നാണ് ബാബ വാംഗയുടെ മറ്റൊരു പ്രവചനം. യൂറോപ്പില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണമുണ്ടാകുകയും, രാസായുധം പ്രയോഗിക്കപ്പെടുകയും ചെയ്യും.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ സ്വന്തം രാജ്യത്തിനകത്ത് വധശ്രമം നടക്കും.

ബാബ വാംഗയുടെ അടുത്ത പ്രവചനം തത്വശാസ്ത്രപരമായി വായിച്ചെടുക്കേണ്ടതാണ്. അതിങ്ങനെ- ‘ശക്തമായ ഒരു ഡ്രാഗണ്‍ ലോകം പിടിച്ചെടുക്കും. മൂന്ന് ഭീമന്മാര്‍ ഒന്നിക്കും. ചില ആളുകള്‍ക്ക് ചുവന്ന പണമുണ്ടാകും. 100, 5, നിരവധി പൂജ്യങ്ങള്‍ ഞാന്‍ കാണുന്നു.’

അവര്‍ സൂചിപ്പിക്കുന്ന ഡ്രാഗണ്‍ ചൈനയാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. മൂന്ന് ഭീമന്മാര്‍ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണെന്നും വ്യാഖ്യാനമുണ്ട്. ചുവന്ന പണം ചുവന്ന നിറത്തിലുള്ള യുവാന്‍, റൂബിള്‍ നോട്ടുകളാകാം.

ഭാവിയെക്കുറിച്ച് ബാബ വാംഗയുടെ മറ്റ് ചില പ്രവചനങ്ങള്‍:

2028ഓടെ ലോകം പട്ടിണിയില്‍ നിന്നും മുക്തി നേടും. 2341ആം ആണ്ടോടെ ഭൂമി വാസയോഗ്യമല്ലാതാകും. 5079 വരെ നീളുന്ന പ്രവചനത്തില്‍, ആ വര്‍ഷത്തോടെ ലോകത്തിന് അവസാനമാകുമെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: