അയർലണ്ടിൽ 59 പേർക്ക് കോവിഡ് ബാധിച്ചത് ഒരു വിമാനത്തിലെ യാത്രക്കാരിൽ നിന്ന്

കഴിഞ്ഞ വേനല്‍ക്കാലത്ത് അയര്‍ലണ്ടിലെത്തിയ ഒരു വിമാനത്തില്‍ നിന്നുമാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ 59 പേര്‍ക്ക് കോവിഡ് ബാധിച്ചതെന്ന റിപ്പോര്‍ട്ടുമായി ആരോഗ്യമാസികയായ Eurosurveillance. ഈ വിമാനത്തില്‍ ആകെ സീറ്റിന്റെ 17% യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, പലരും മാസ്‌ക് ധരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് HSE-യുടെ ആറ് വ്യത്യസ്ത കേന്ദ്രങ്ങളില്‍ വച്ച് ടെസ്റ്റ് നടത്തി കോവിഡ് പോസിറ്റീവായ 59 പേരും ഏതെങ്കിലും വിധത്തില്‍ ഈ വിമാനവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ നേരത്തെ തന്നെ കോവിഡ് പോസിറ്റീവായിരുന്നു.

7.5 മണിക്കൂര്‍ നീണ്ട വിമാനയാത്രയില്‍ 49 പേരും, 12 ക്രൂ മെമ്പേഴ്‌സുമാണ് ഉണ്ടായിരുന്നത്. പിന്നീട് വിവിധയിടങ്ങളില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവായ 59 പേരില്‍ പലരും ഈ വിമാനത്തിലെ യാത്രക്കാരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. വിമാനയാത്രക്കാരില്‍ 13 പേര്‍ കോവിഡ് പോസിറ്റീവായിരുന്നു.

ഒരു വിമാനയാത്ര വഴി വലിയൊരു വിഭാഗത്തിലേയ്ക്ക് രോഗം പടര്‍ന്നത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ലേഖനം. വിമാനത്തിലെ 13 കോവിഡ് രോഗികള്‍ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തിയവരാണ്. ഇതിനിടെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ കാത്തിരിക്കേണ്ടിവന്നതും രോഗവ്യാപനത്തിന് വഴിയൊരുക്കി. വിമാനത്തില്‍ ഇവരില്‍ 9 പേര്‍ മാസ്‌ക് ധരിച്ചിരുന്നു. ഇവര്‍ക്ക് രോഗം പിടിപെട്ടത് എവിടെ നിന്ന് എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവരിലൂടെ 59 പേര്‍ക്ക് രോഗം ബാധിച്ചു.

Share this news

Leave a Reply

%d bloggers like this: