വാലന്റൈൻസ് ഡേയ്ക്ക് നാട്ടുകാർക്ക് പൂക്കളും ചോക്കലേറ്റും നൽകി Clare-ലെ ഗാർഡ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

വാലന്റൈന്‍സ് ഡേയുടെ ഭാഗമായി Clare-ലെ Ennitsymon നിവാസികള്‍ക്ക് പൂക്കളും ചോക്കലേറ്റുകളും സമ്മാനിച്ച് ലോക്കല്‍ ഗാര്‍ഡ. Garda Deirdre Scanlon, Garda Jim McNamara ഓഫീസര്‍മാര്‍ ചേര്‍ന്നായിരുന്നു സ്‌നേഹത്തിന്റെ സന്ദേശവുമായി വാലന്റൈന്‍സ് ഡേ വ്യത്യസ്തമായി ആഘോഷിച്ചത്. പരിപാടിയുടെ ഫോട്ടോ An Garda Siochana ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. PPE കിറ്റുകള്‍, വാലന്റൈന്‍സ് ഡേ കാര്‍ഡുകള്‍ എന്നിവയും പ്രദേശത്തെ പ്രായമായവര്‍ക്ക് ഗാര്‍ഡ നല്‍കി. സംഗതി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ പ്രദേശത്തെ TD Cathal Crowe അടക്കം നിരവധി പേരാണ് ഗാര്‍ഡയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: