അയർലണ്ടിൽ ലെവൽ 5 നിയന്ത്രണം ഇനിയും നീട്ടും, സഹായധനം തുടരും; മാർട്ടിൻ

കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതു കാരണം നിര്‍ബന്ധിതമായി അടച്ചിടേണ്ടി വന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും സഹായധനം നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. മാര്‍ച്ച് 5-ന് ശേഷവും ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കാമെന്ന പറഞ്ഞ മാര്‍ട്ടിന്‍, അടുത്ത രണ്ട് മാസത്തേയ്ക്ക് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നത് എളുപ്പമാകില്ലെന്ന സൂചനയാണ് പ്രസ്താവനയിലൂടെ നല്‍കുന്നത്. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുണ്ടെന്നും, ഹോട്ടലുകള്‍, പബ്ബുകള്‍, കഫേകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കുന്നത് എന്നാണെന്ന് തനിക്ക് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Pandemic unemployment support അടക്കമുള്ള എല്ലാ സഹായധനവും തുടരുമെന്നാണ് മാര്‍ട്ടിന്‍ പ്രസ്താവനയില്‍ ഉറപ്പുനല്‍കിയത്. ഇക്കാര്യം economic Cabinet sub-committee-യുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനെ നേരിടാനായി 5.5 ബില്യണ്‍ യൂറോ സര്‍ക്കാര്‍ നീക്കിവച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് അവസാനിച്ചാല്‍ മാത്രമേ hospitality മേഖല തുറക്കാന്‍ സാധിക്കൂവെന്നും, ഇതാണ് കോവിഡിന്റെ അവസാനമെന്ന് പറയാന്‍ സാധിക്കുന്ന ഒരു ‘magic day’ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിഭാഗത്തിനും വാക്‌സിന്‍ നല്‍കുന്നതോടെ നമുക്ക് ആത്മവിശ്വാസം വരികയും, പതിയെ നാം ഇതില്‍ നിന്നും പുറത്തുകടക്കുകയും ചെയ്യും- മാര്‍ട്ടിന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: