അയർലണ്ടിലെ കൊള്ളപ്പലിശ ബിസിനസ് തകർച്ചയിൽ; 50% ബിസിനസ് കുറഞ്ഞു

അയര്‍ലണ്ടില്‍ വമ്പന്‍ പലിശയ്ക്ക് കടം നല്‍കുന്നവരുടെ ബിസിനസ് വന്‍ തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. നേരത്തെ തര്‍ച്ചയിലായിരുന്ന ബിസിനസ്, കോവിഡ് ആരംഭിച്ചതിനു ശേഷം കൂടുതല്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങിയതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ആവശ്യക്കാര്‍ കുറഞ്ഞതല്ല, മറിച്ച് ഇത്തരത്തില്‍ കടം കൊടുക്കാന്‍ ബിസിനസുകാര്‍ക്ക് പഴയ പോലെ സാധിക്കാത്തതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2013-ന് ശേഷം 50% വരെ കുറവാണ് കൊള്ളപ്പലിശ ബിസിനസില്‍ ഉണ്ടായിരിക്കുന്നത്.

2013-ല്‍ അയര്‍ലണ്ടില്‍ 360,000 പേരാണ് ബ്ലേഡ് പലിശക്കാരില്‍ നിന്നും പണം കടമെടുത്തിരുന്നത്. 301 മില്യണ്‍ യൂറോയോളമായിരുന്നു ഈ ലോണ്‍ തുകകള്‍. Central Bank-ന്റെ 2020-ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 283,000 പേരാണ് ഇത്തരത്തില്‍ കടം എടുത്തിട്ടുള്ളത്. 151 മില്യണ്‍ യൂറോയാണ് ആകെ ലോണ്‍ തുക. അതായത് ലോണ്‍ തുകയില്‍ 2013-നെ അപേക്ഷിച്ച് 50% കുറവ്. കടക്കാരുടെ എണ്ണത്തില്‍ 21% കുറവും ഉണ്ടായിട്ടുണ്ട്. 2019-ലെ ആകെ ലോണ്‍ തുക 214 മില്യണ്‍ യൂറോ ആയിരുന്നു.

നിലവില്‍ രാജ്യത്ത് ലൈസന്‍സ് ലഭിച്ച് ഇത്തരത്തില്‍ ലോണ്‍ നല്‍കുന്ന 36 കമ്പനികളാണ് ഉള്ളത്. 2013-ല്‍ ഇത് 52 ആയിരുന്നു. ചെറിയ കാലയളവിലേയ്ക്ക് വലിയ പലിശ നിരക്കില്‍ ലോണ്‍ നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. 187.2% വരെ പലിശയാണ് നിയമപരമായി ഇവര്‍ക്ക് ഈടാക്കാവുന്നത്. എന്നാല്‍ ഡബ്ലിനിലെ Southside Finance 288% വരെ പലിശ ഈടാക്കുന്നുണ്ട്. കലക്ഷന്‍ ചാര്‍ജ്ജുകള്‍ അടക്കമാണ് ഇത്.

കടം നല്‍കുന്ന കമ്പനികള്‍ സാമ്പത്തികപ്രതിസന്ധിയിലായതാണ് ബിസിനസ് കുറയാനുള്ള പ്രധാന കാരണം. കോവിഡ് കൂടി എത്തിയതോടെ വലിയ തിരിച്ചടിയാണ് ഇവര്‍ നേരിടുന്നത്. ജനുവരിയോടെ Cental Bank നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളും ഇവരെ പ്രതികൂലമായി ബാധിച്ചു.

Share this news

Leave a Reply

%d bloggers like this: