നിയന്ത്രണം ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നു; പാർക്കിലും ബീച്ചിലും പോകുന്നവരെ പിടികൂടാൻ ഗാർഡ

വാരാന്ത്യങ്ങളിലും മറ്റും പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാന്‍ ഗാര്‍ഡ. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ ഇത്തരത്തില്‍ കൂട്ടം കൂടുകയും, പുറത്തിറങ്ങുകയും ചെയ്യുന്നത് വര്‍ദ്ധിച്ചതായും ഗാര്‍ഡ വ്യക്തമാക്കി. ഇതെത്തുടര്‍ന്ന് പാര്‍ക്കുകള്‍, ബീച്ചുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഗാര്‍ഡ ഉദ്യോഗസ്ഥരെ വിന്യസിക്കും.

ഡബ്ലിനിലെ Phoenix Park-ല്‍ ഞായറാഴ്ച ഉച്ചയോടെ ഇത്തരത്തില്‍ തിരക്ക് അനുഭവപ്പെട്ടതായും, കാര്‍ പാര്‍ക്കിങ് നിറഞ്ഞതായും ഗാര്‍ഡ പറയുന്നു. പാര്‍ക്കില്‍ വരുന്നവരോട് നടന്നോ, സൈക്കിളിലോ എത്തണമെന്ന് ഗാര്‍ഡ അവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വൈകിട്ട് 6 മണിയോടെ Chapelizod Gate അടയ്‌ക്കേണ്ടി വന്നു. 5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ തന്നെയായിരുന്നു പാര്‍ക്കിലെത്തിയ ഭൂരിപക്ഷം പേരും. കാര്‍ പാര്‍ക്കിങ്ങും അടയ്‌ക്കേണ്ടതായി വന്നു.

ഡബ്ലിനിലെ മറ്റ് പ്രദേശങ്ങളായ Donabate ബീച്ചിലും, Sandymount-ലും, Howth-ലും ആള്‍ത്തിരക്ക് അനുഭവപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: