അയർലണ്ടിൽ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ; കുട്ടികളെ സ്‌കൂളിൽ അയക്കുമ്പോൾ രക്ഷിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അയര്‍ലണ്ടിലെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ Dr Ronan Glynn. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്, എന്നു കരുതി സാമൂഹികമായ ഒത്തുചേരല്‍ അനുവദനീയമാണെന്ന് കരുതരുതെന്ന് Dr Glynn വ്യക്തമാക്കി. രക്ഷിതാക്കള്‍ സ്‌കൂള്‍ ഗേറ്റിന് സമീപം കൂട്ടം കൂടി നില്‍ക്കാനോ, സ്‌കൂള്‍ വിട്ട ശേഷം കുട്ടികളുമായി മറ്റ് വീടുകള്‍ സന്ദര്‍ശിക്കുക, play-dates സംഘടിപ്പിക്കുക എന്നിവ ചെയ്യാനോ പാടില്ല.

സമൂഹത്തില്‍ വൈറസ് ഇപ്പോഴും വലിയ തോതില്‍ പരക്കുന്നുണ്ടെന്നും, പരസ്പരമുള്ള ഇടപഴകല്‍ പാടില്ലെന്നും Dr Glynn ഓര്‍മ്മിപ്പിച്ചു. വാക്‌സിനുകള്‍ ഫലപ്രദമാണെന്നത് ആശ്വാസം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ തുറക്കുന്നതോടെ പ്രൈമറി സ്‌കൂളുകളിലെ ജൂനിയര്‍ ഇന്‍ഫാന്റ്‌സ് മുതല്‍ സെക്കന്‍ഡ് ക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ ആദ്യം തിരികെയെത്തും. ഇവര്‍ക്കൊപ്പം ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കും തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: