വിദേശികൾക്ക് ഇന്ത്യയിലെ വസ്തുക്കൾ പണയം വയ്ക്കുകയോ വിൽക്കുകയോ വേണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി വേണമെന്ന് സുപ്രീംകോടതി.

വിദേശികൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യയിലെ വസ്തുക്കൾ പണയം വയ്ക്കുവാനോ കൈമാറ്റം നടത്തുവാനോ, gift, lease ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിലെ 31ാം സെക്ഷന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിച്ചത്.

വിദേശികൾക്ക് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് സംവിധാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് FERA സെക്ഷൻ 31 ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ വ്യക്തമാക്കിയിരുന്നതാണ്. ആ നിയമത്തെ പരിപൂർണ്ണമായി നടപ്പാക്കാൻ ശ്രദ്ധ ചെലുത്തിയ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ കോടതി പരാമർശിച്ചു.

റിസർവ് ബാങ്കിന്റെ അനുമതി നേടാതെ സ്വത്തുക്കൾ കൈമാറ്റം നടത്തിയാൽ നിയമപരമായി അത് നിലനിൽക്കുന്നതല്ല. ഇതുവരെ നടന്ന കൈമാറ്റങ്ങൾ ഈ നിയമത്തിന്റെ കീഴിൽ വരില്ലെന്നും വിധിയിൽ പറയുന്നു.

Share this news

Leave a Reply

%d bloggers like this: