Lord Mountbatten-നെ അയർലണ്ടിൽ വച്ച് IRA കൊലപ്പെടുത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് Sinn Fein നേതാവ് Mary Lou McDonald

ബ്രിട്ടനിലെ Lord Mountbatten-നെ Irish Republican Army (IRA) കൊലപ്പെടുത്തിയ സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഖേദം പ്രകടിപ്പിച്ച് Sinn Fein നേതാവ് Mary Lou McDonald. തുടക്കകാലത്ത് IRA-യുമായി ചേര്‍ന്ന് ദേശീയവാദം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണ് Sinn Fein. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും, Mountbatten-ന്റെ അന്തരവനുമായ പ്രിന്‍സ് ഫിലിപ്പിന്റെ സംസ്‌കാരച്ചടങ്ങളുകള്‍ ഇംഗ്ലണ്ടിലെ Windsor Castle-ല്‍ നടന്ന് ഒരു ദിവസത്തിന് ശേഷമാണ് Times Radio-യില്‍ McDonald-ന്റെ പ്രസ്താവന. 1979-ല്‍ ഒരു ബോട്ടില്‍ ചൂണ്ടയിടാന്‍ പോയ Mountbatten അടക്കമുള്ളവരെ ബോട്ടില്‍ ബോംബ് സ്ഥാപിച്ച് കൊലപ്പെടുത്തുകയായിരുന്നു IRA. സംഭവത്തില്‍ Mountbetten-ന് ഒപ്പം രണ്ട് കുടുംബാംഗങ്ങളും, Co Fermanagh സ്വദേശിയായ ഒരു കൗമാരക്കാരനും കൊല്ലപ്പെട്ടിരുന്നു. Co Sligo-യില്‍ വച്ചായിരുന്നു സംഭവം.

അതേസമയം ഇതിന്റെ പേരില്‍ പ്രിന്‍സ് ചാള്‍സിനോട് മാപ്പ് ചോദിക്കുമോ എന്ന ചോദ്യത്തിന്, ‘പ്രിന്‍സ് ചാള്‍സുമായി ബന്ധപ്പെട്ട സൈന്യം നമ്മുടെ ദ്വീപില്‍ (അയര്‍ലണ്ടില്‍) ധാരാളം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്’ എന്ന് McDonald പറഞ്ഞു. എന്നാല്‍ താന്‍ ക്ഷമോ ചോദിക്കുന്നതായും, സംഭവം ഹൃദയഭേദകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം മാനസികാഘാതം ഒരു കുട്ടിക്കും, കുടുംബത്തിനും, അവര്‍ ആരായിരുന്നാലും ഉണ്ടാകരുതെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം താന്‍ കോവിഡ് ബാധിതയായിരുന്നപ്പോള്‍ സുഖം പ്രാപിക്കാന്‍ ആശംസിച്ച് ചാള്‍സ് രാജകുമാരന്‍ തനിക്ക് സ്‌നേഹപൂര്‍ണ്ണമായ കത്തയച്ച കാര്യവും Mary Lou McDonald വെളിപ്പെടുത്തി. അദ്ദേഹം വളരെ നല്ല വ്യക്തിയും, ഹൃദയാലുവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം Mary Lou McDonald-ന്റെ മുന്‍ഗാമിയായ Gerry Adams, 2015-ല്‍ ചാള്‍സ് രാജകുമാരനുമായുള്ള കൂടിക്കാഴ്ചയില്‍, ഈ സംഭവത്തെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നില്ല. അയര്‍ലണ്ടിലേയ്ക്ക് വന്നാലുള്ള അപകടത്തെക്കുറിച്ച് Mountbatten-ന് അറിയാമായിരുന്നു എന്ന നിലപാടാണ് Addams സ്വീകരിച്ചത്.

IRA സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് Mountbatten-ന്റെ മകളുടെ മകനായ 14-കാരന്‍ Nicholas Knatchbull, Nicholas-ന്റെ അച്ഛന്റെ മാതാവ് 83-കാരിയായ Lady Doreen Brabourne, Enniskillen-ലെ Killynur സ്വദേശിയായ 15-കാരന്‍ Paul Maxwell എന്നിവരും Mountbatten-ന് ഒപ്പം കൊല്ലപ്പെട്ടിരുന്നു.

ബ്രിട്ടിഷ് ഭരണകാലം തീരുന്നതിന് മുമ്പുള്ള ഇന്ത്യയിലെ അവസാന വൈസ്രോയിയുമായിരുന്നു Louis Francis Albert Victor Nicholas Mountbatten. ശേഷം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവര്‍ണര്‍ ജനറലായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: