ജനന സമയത്ത് ഡോക്ടർമാരുടെ കൈപ്പിഴ; ഡബ്ലിനിലെ National Maternity ആശുപത്രിക്കെതിരെ 3 വയസുകാരൻ നൽകിയ പരാതി 2.4 മില്യണ് ഒത്തു തീർപ്പായി

ജനനസമയത്ത് ആശുപത്രി അധികൃതര്‍ക്ക് പിഴവുണ്ടായത് കാരണം തലച്ചോറിന് പരിക്കുണ്ടായതായി കാട്ടി 3 വയസുകാരന്‍ നല്‍കിയ പരാതി 2.4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് ഒത്തുതീര്‍പ്പായി. ഡബ്ലിനിലെ National Maternity Hospital-ന് എതിരെ അമ്മ വഴി കുട്ടി നല്‍കിയ പരാതിയിലാണ് കുട്ടിക്ക് 2.4 മില്യണ്‍ യൂറോ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചത്. തങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വിചാരണയ്ക്കിടെ പറഞ്ഞിരുന്നു.

3 മില്യണ്‍ യൂറോയായിരുന്നു കുട്ടിയുടെ ഭാഗം ആവശ്യപ്പെട്ടതെങ്കിലും 2.4 മില്യണ്‍ നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു. കേസില്‍ അപ്പീല്‍ പോയാല്‍ കേസ് തള്ളിപ്പോകാന്‍ ഇടയുണ്ടെന്നും, നഷ്ടപരിഹാരത്തുക ലഭിച്ചേക്കില്ലെന്നും ജഡ്ജ് ചൂണ്ടിക്കാട്ടിയതോടെ മാതാപിതാക്കള്‍ വിധി അംഗീകരിക്കുകയായിരുന്നു.

2027 വരെ കുട്ടിക്ക് വേണ്ട ചികിത്സയ്ക്കായും മറ്റും ഈ പണം ഉപയോഗിക്കാം. 2027-ല്‍ കേസ് വീണ്ടും കോടതി പരിഗണിക്കും. കേസില്‍ വിധി എന്തായാലും ഈ തുകയില്‍ നിന്നും കുറവ് വരുത്തില്ലെന്ന് ഉറപ്പ് നല്‍കിയതായി കുട്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

കൃത്യമായ സമയത്ത് സിസേറിയന്‍ നടത്തിയില്ലെന്നും, അതു കാരണം ജനന സമയത്ത് തലച്ചോറിന് ആരോഗ്യപ്രശ്‌നമുണ്ടായി എന്നും കുട്ടിയുടെ മാതാപിതാക്കള്‍ കേസില്‍ ആരോപിച്ചു. കുട്ടിക്ക് ജനനസമയത്ത് partial asphyxia ഉണ്ടായ കാര്യവും ഡോക്ടര്‍മാര്‍ അവഗണിച്ചു. 2017 സെപ്റ്റംബര്‍ 23-ന് അടിയന്തര സിസേറിയനിലൂടെയാണ് കുട്ടി ജനിച്ചത്. ശേഷം ICU-വിലേയ്ക്ക് മാറ്റി.

ബൗദ്ധിക, ശാരീരിക പ്രശ്‌നങ്ങളുള്ള കുട്ടിക്ക് വിദഗ്ദ്ധമായ ചികിത്സ ആവശ്യമാണ്. കുട്ടി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ കൂടുതല്‍ ചികിത്സ ആവശ്യമാണ്. നിലവിലെ വിധിയില്‍ സന്തുഷ്ടരാണെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു.

കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാന്‍ താല്‍പര്യമില്ലെന്നും, അത് കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിച്ചേക്കാമെന്നും പിതാവ് കോടതിയെ ആശങ്കയറിച്ചതിനാല്‍ അത്തരം വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കില്ല.

Share this news

Leave a Reply

%d bloggers like this: