യു.കെ മലയാളി ഷെറിൻ പോൾ വർഗീസ് അന്തരിച്ചു

യു.കെയിലെ കെന്റിന് സമീപം ഗ്രേവ് സെന്റില്‍ താമസിച്ചിരുന്ന ഷെറിന്‍ പോള്‍ വര്‍ഗീസ് (49) അന്തരിച്ചു. ഭര്‍ത്താവ് പോള്‍ വര്‍ഗീസിനും, രണ്ട് മക്കള്‍ക്കുമൊപ്പം ജീവിക്കുകയായിരുന്ന ഷെറിന്‍ ഡെന്റല്‍ നഴ്‌സമായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടയായിരുന്നു അന്ത്യം.

അഞ്ചു മാസം മുമ്പ് ഷെറിന് ബ്രെസ്റ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികിത്സ നടത്തിവരവേയാണ് വിയോഗം. ചാവക്കാട് പേരകം സ്വദേശിയാണ് ഷെറിന്‍. എഞ്ചിനീയര്‍ കൂടിയായ ഭര്‍ത്താവ് പോള്‍ ചാലക്കുടി സ്വദേശിയാണ്. യൂണിവേഴ്‌സിറ്റിയും, സ്‌കൂളിലുമായി പഠിക്കുന്ന രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

Share this news

Leave a Reply

%d bloggers like this: