അയർലണ്ടിൽ തൊഴിലില്ലായ്മാ വേതനത്തെ PRSI-യുമായി ബന്ധിപ്പിക്കാൻ സാധ്യത തേടി സർക്കാരിന്റെ പുതിയ കമ്മീഷൻ

തൊഴിലില്ലായ്മാ വേതനത്തെ PRSI-യുമായി ബന്ധിപ്പിക്കുന്ന യൂറോപ്യന്‍ രീതി പരീക്ഷിക്കാനൊരുങ്ങി സര്‍ക്കാരിന്റെ പുതിയ Taxation and Welfare Commission. ഇത് നടപ്പിലായാല്‍ ദീര്‍ഘകാലം ജോലി ചെയ്ത ഒരാള്‍ക്ക് പിന്നീട് ജോലി നഷ്ടമായാല്‍, സാധാരണ ജോലി അന്വേഷിക്കുന്ന ആളെക്കാള്‍ കൂടുതല്‍ ധനസഹായം (jobseeker’s allowance) ലഭിക്കും. ഇത് ഇവര്‍ മുമ്പ് ചെയ്ത ജോലിയുടെ ശമ്പളത്തിന്റെ ഇത്ര ശതമാനം എന്ന രീതിയിലാകും കണക്കാക്കുക.

യൂറോപ്പിലെ പല രാജ്യങ്ങളിലും ഈ സംവിധാനം ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. സര്‍ക്കാരിന്റെ PUP സംവിധാനം ഏകദേശം ഇതുമായി സാമ്യമുള്ള തരത്തിലുള്ളതുമായിരുന്നു.

സെപ്റ്റംബര്‍ മുതല്‍ PUP ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞിരുന്നു. പകരമായി തൊഴിലന്വേഷകര്‍ക്ക് കുറച്ചുകാലത്തേയ്ക്ക് പുതിയ ധനസഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അടുത്ത വര്‍ഷം ജൂലൈയിലാണ് കമ്മിഷന്‍ ധനമന്ത്രി Paschal Donohoe-യ്ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. രാജ്യത്ത് Site value tax ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയും കമ്മിഷന്‍ പഠനം നടത്തും. നിലവിലെ property tax, residential property-കള്‍ക്ക് മാത്രമാണ് ബാധകം. പക്ഷേ site value tax നിലവില്‍ വന്നാല്‍ non-residential, business property തുടങ്ങിയവയ്ക്ക് നിലവില്‍ നല്‍കിവരുന്ന ടാക്‌സിന് പകരമായി പ്രോപ്പര്‍ട്ടി ടാക്‌സ് നല്‍കേണ്ടിവരും. ഇത് നിലവിലെ നിരക്കില്‍ അധികമാകാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: