ഡബ്ലിനിൽ വീണ്ടും കത്തിക്കുത്ത്; ഇത്തവണ രണ്ട് സംഭവങ്ങൾ

ഡബ്ലിനില്‍ വീണ്ടും കത്തിക്കുത്ത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ സിറ്റി സെന്ററിലെ Parnell Street, Henrietta Street എന്നിവിടങ്ങളിലാണ് രണ്ട് കത്തിക്കുത്ത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കൂട്ടമാളുകള്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തിലേയ്ക്ക് നയിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

പരിക്കേറ്റ നിലയില്‍ രണ്ട് പേരെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

രണ്ടിടങ്ങളിലെയും സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ഗാര്‍ഡ, പ്രദേശങ്ങളില്‍ ഫോറന്‍സിക് പരിശോന നടത്തി അന്വേഷണമാരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: