ലോകത്ത് 1 ലക്ഷം കോടി ഡോളർ ആസ്തിയുള്ള ആദ്യ കാർ കമ്പനിയായി ടെസ്ല; ലോകവിപണിയിൽ അപ്രമാദിത്വം തുടരുന്നു

1 ട്രില്യണ്‍ യുഎസ് ഡോളര്‍ (1 ലക്ഷം കോടി യുഎസ് ഡോളര്‍) മൂല്യമുള്ള ലോകത്തെ ആദ്യ കാര്‍ കമ്പനിയായി ടെസ്ല. ആധുനിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാതാക്കളാണ് യുഎസിലെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല. ഇതോടെ ലോകത്ത് 1 ട്രില്യണ്‍ മൂല്യമുള്ള അഞ്ചാമത്തെ യുഎസ് കമ്പനിയായും ടെസ്ല മാറി.

ഈയിടെ നടന്ന 100,000 ഇലക്ട്രിക് കാറുകളുടെ ബള്‍ക്ക് ഡീല്‍ ആണ് ഈ നേട്ടത്തിലേയ്‌ക്കെത്താന്‍ ടെസ്ലയെ സഹായിച്ചത്. കാര്‍ റെന്റല്‍ കമ്പനിയായ Hertz ആണ് പുതിയ 1 ലക്ഷം ഇലക്ട്രിക് കാറുകള്‍ക്കായി ടെസ്ലയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. മോഡല്‍ 3 ഇനത്തില്‍ പെട്ട 1 ലക്ഷം കാറുകള്‍ക്കുള്ള ആകെ വില 4.2 ബില്യണ്‍ യുഎസ് ഡോളറാണ്.

ലോകത്ത് ടെസ്ല കഴിഞ്ഞാല്‍ മുന്‍നിരയിലുള്ള ഒമ്പത് കാര്‍ നിര്‍മ്മാതാക്കളുടെ ആകെ മൂല്യം കൂട്ടിയാലും ടെസ്ലയോളം വരില്ല എന്നതാണ് സത്യം. Toyota (242.13 ബില്യണ്‍ ഡോളര്‍), Volkswagen (153.89 ബില്യണ്‍ ഡോളര്‍), BYD Auto (143.10 ബില്യണ്‍ ഡോളര്‍) എന്നീ കമ്പനികളാണ് ടെസ്ലയ്ക്ക് താഴെ രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍.

ടെസ്ലയുടെ വരുമാനം കുതിച്ചുയര്‍ന്നതോടെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി ഉടമയായ ഇലോണ്‍ മസ്‌കും മാറി. 288.6 ബില്യണ്‍ യൂറോയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

Share this news

Leave a Reply

%d bloggers like this: