Dart സർവീസുകൾ വൈദ്യുതിവൽക്കരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐറിഷ് റെയിൽ; ആദ്യ ഘട്ടത്തിൽ 95 കാര്യേജുകൾ

Dart (Dublin Area Rapid Transit) സര്‍വീസുകള്‍ വൈദ്യുതിവല്‍ക്കരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. 750-ഓളം കാര്യേജുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന തരത്തിലുള്ള പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഫ്രഞ്ച് കമ്പനിയായ Alstorm ആണ്. 10 വര്‍ഷം കമ്പനി Dart സര്‍വീസുകള്‍ക്കായി വൈദ്യുതി നല്‍കും.

2025-ഓടെ പ്രാവര്‍ത്തികമാകുന്ന ആദ്യ ഘട്ടത്തില്‍ 95 കാര്യേജുകളാണ് വൈദ്യുതവല്‍ക്കരിക്കുക. ഇവയില്‍ നേരിട്ട് വൈദ്യുതിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയും, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയും ഉണ്ടാകും. Dart+ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. പദ്ധതിക്കായി നിലവിലെ റെയില്‍വേ ലൈനുകള്‍ പുതുക്കുകയും, നീട്ടുകയും ചെയ്യുമെന്നും ഐറിഷ് റെയിൽ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ അഞ്ച് കാര്യേജുകള്‍ ഉള്ള ആറ് സെറ്റ് ഇലക്ട്രിക് ട്രെയിനുകളും, അഞ്ച് കാര്യേജ് ഉള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 13 സെറ്റ് ട്രെയിനുകളുമാണ് ഉണ്ടാകുക. 318 മില്യണ്‍ യൂറോ ആദ്യ ഘടത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നു.

Drogheda – Dublin North റെയില്‍വേ ലൈനിലാണ് ഇവ ആദ്യം ഓടുക. ഒപ്പം Malahide/Howth to Bray/Greystones DART ലൈനിലും ഇലക്ട്രിക് ട്രെയിനുകള്‍ സര്‍വീസ് നടത്തും.

Share this news

Leave a Reply

%d bloggers like this: