അയർലണ്ടിൽ കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; രാജ്യമെങ്ങും യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആലിപ്പഴം പൊഴിയല്‍, മഞ്ഞുവീഴ്ച, ഹിമവര്‍ഷം എന്നിങ്ങനെ കടുത്ത മഞ്ഞുവീഴ്ചയുടെ ദിനങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇതെത്തുടര്‍ന്ന് രാജ്യമാകമാനം വ്യാഴാഴ്ച വൈകിട്ട് 4 മണിമുതല്‍ വെള്ളിയാഴ്ച പകല്‍ 11 മണി വരെ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്.

മഞ്ഞുവീഴ്ച കാരണം യാത്ര ദുഷ്‌കരമാകുമെന്നും, ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. റോഡില്‍ മഞ്ഞുവീണു കിടക്കുന്നതിനാല്‍ വാഹനം തെന്നിപ്പോയി അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രത്യേകിച്ച് വളവുകളില്‍ വളരെ പതുക്കെ മാത്രം വാഹനമോടിക്കുക. മുമ്പിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിക്കാനും ശ്രദ്ധിക്കുക.

ഇന്ന് രാത്രി ആരംഭിക്കുന്ന മഞ്ഞുവീഴ്ച വെള്ളിയാഴ്ച രാവിലെ വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: