ഡബ്ലിനിൽ ഒരാളെ കത്തികളും കോടാലിയുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരേ കുടുംബത്തിലെ 3 പേർക്ക് തടവ് ശിക്ഷ

ഡബ്ലിനില്‍ ഒരാളെ കത്തികളും, കോടാലിയുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. Lucan-ലെ Kishogue Park സ്വദേശികളായ Michael Stokes (35), Richard Stokes (26) and Simon Stokes (28) എന്നിവര്‍ക്കാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി രണ്ടര വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചത്. 2015 ജൂണ്‍ 3-നായിരുന്നു ഇവര്‍ Michael Ward എന്നയാളെ ഇവര്‍ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

മൈക്കലിന്റെ Rush-ലെ Palmer Court-ലുള്ള വീട്ടില്‍ വച്ചായിരുന്നു ആക്രമണം. മൈക്കലിന്റെ ആറ് മാസം ഗര്‍ഭിണിയായ പാര്‍ട്ട്ണര്‍ Rachel Tennant, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരും സംഭവസമയം വീട്ടിലുണ്ടായിരുന്നു.

‘അവനെവിടെ’ എന്ന് റേച്ചലിനോട് ആക്രോശിച്ച മൂന്നംഗം സംഘം കുട്ടികളുമായി പുറത്തേയ്ക്ക് പോകാനും ആവശ്യപ്പെട്ടു. ശേഷം സ്റ്റാന്‍ലി കത്തികള്‍, കോടാലി എന്നിവ ഉപയോഗിച്ച് മൈക്കലിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒപ്പം അടിക്കുകയും, ഇടിക്കുകയും ചെയ്തു.

അക്രമികള്‍ സ്ഥലം വിട്ടതോടെ ഓടിയെത്തിയ റേച്ചല്‍, ടവലുപയോഗിച്ച് മൈക്കലിന്റെ മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നത് തടഞ്ഞു. ശേഷം അടിയന്തര രക്ഷാ സേന എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. 12 ദിവസം ആശുപത്രിയില്‍ കിടന്ന മൈക്കലിന് കൈകള്‍, മുഖം, തല എന്നിവിടങ്ങളിലെല്ലാം പരിക്കേറ്റിരുന്നു. കാലില്‍ സര്‍ജറിയും വേണ്ടിവന്നു.

സംഭവം റേച്ചലിനും കുട്ടികള്‍ക്കും വലിയ ആഘാതമായിരിക്കാമെന്ന് കോടതി നിരീക്ഷിച്ചു.

തുടര്‍ന്ന് അക്രമികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും 2019-ല്‍ വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അക്രമം നേരിട്ട മൈക്കല്‍ വാര്‍ഡ് മറ്റൊരു കേസില്‍ വിചാരണ നേരിട്ടിരുന്നതിനാല്‍ ഈ കേസിലെ വിചാരണ വൈകി. ആ കേസില്‍ മൈക്കല്‍ നിലവില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

പ്രതികളായ മൂന്ന് പേരും കുടുംബവും കുട്ടികളുമായി കഴിയുന്നവരാണെന്ന കാര്യം വിചാരണയില്‍ കോടതി പരിഗണിച്ചു. ചെയ്ത തെറ്റിന് പശ്ചാത്താപം പ്രകടിപ്പിച്ചതും ശിക്ഷ കുറയ്ക്കാന്‍ കാരണമായി.

Share this news

Leave a Reply

%d bloggers like this: