ലോകത്ത് സാമ്പത്തിക നേട്ടം ഏറ്റവും കുറവുള്ള നഗരങ്ങളിൽ ഏഴാം സ്ഥാനത്ത് ഡബ്ലിൻ

ലോകത്ത് സാമ്പത്തികനേട്ടം ഏറ്റവും കുറവുള്ള 10 നഗരങ്ങളിലൊന്ന് ഡബ്ലിന്‍. ബ്രിട്ടനിലെ ഇന്‍ഷുറന്‍സ് കമ്പനിയായ CIA Landlord നടത്തിയ ഗവേഷണത്തിലാണ് ലോകത്തെ 56 പ്രധാന നഗരങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടം ഏറ്റവും കുറവുള്ള 10 നഗരങ്ങളെ തെരഞ്ഞെടുത്തത്. ഡിസ്‌പോസബിള്‍ ഇന്‍കം (ടാക്‌സും മറ്റും കഴിഞ്ഞ് ഒരാള്‍ക്ക് കയ്യില്‍ ചെലവാക്കാനായി ലഭിക്കുന്ന പണം) അനുസരിച്ച് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഡബ്ലിന്‍.

നഗരത്തിലെ ജീവിതച്ചെലവ്, ശരാശരി വാടകനിരക്ക്, ശരാശരി ശമ്പളം എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഡബ്ലിനില്‍ ഒരു ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിനുള്ള ശരാശരി വാടകനിരക്ക് 2,910 യൂറോ ആണെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം മാസം ശരാശരി ജീവിതച്ചെലവ് 889 യൂറോയും, ശരാശരി ശമ്പളം 3,018 യൂറോയുമാണ്. അതായത് ഓരോ മാസവും ശരാശരി ഒരാള്‍ക്കുണ്ടാകുന്ന ശമ്പളക്കമ്മി 782 യൂറോ.

ലോകത്ത് സാമ്പത്തികനേട്ടം ഏറ്റവും കുറവുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇറ്റലിയിലെ റോം ആണ്. രണ്ടാം സ്ഥാനത്ത് ലണ്ടനും, മൂന്നാം സ്ഥാനത്ത് പോര്‍ച്ചുഗലിലെ ലിസ്ബണുമാണ്. മെകിസിക്കോ സിറ്റി (മെക്‌സിക്കോ), പാരിസ് (ഫ്രാന്‍സ്) എന്നിവ നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഡബ്ലിന് തൊട്ട് മുന്നില്‍ ആറാം സ്ഥാനത്ത് സോള്‍ (സൗത്ത് കൊറിയ) ആണ്. ഡബ്ലിന് ശേഷം എട്ടാം സ്ഥാനത്ത് സാന്റിയാഗോയും (ചിലി), ഒമ്പതാം സ്ഥാനത്ത് സാന്‍ ജോസും (കോസ്റ്റാറിക്ക), പത്താം സ്ഥാനത്ത് ബൊഗോട്ടയും (കൊളംബിയ) ആണ്.

പട്ടികയില്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് ഡബ്ലിന്‍. ലണ്ടനാണ് ഏറ്റവും ജീവിതച്ചെലവേറിയ നഗരം.

Share this news

Leave a Reply

%d bloggers like this: