അയർലണ്ടിലെ മൂന്നിൽ ഒന്ന് പേരും റിമോട്ട് വർക്കിങ് തുടരാൻ താൽപര്യപ്പെടുന്നവർ, ഇതിനായി ജോലി മാറാനും തയ്യാറെന്ന് സർവേ ഫലം

Noreen O’Connor, PhD Fellow, the J.E. Cairnes School of Business and Economics, NUI Galway; Tomás Ó Síocháin, chief executive of the Western Development Commission; and Professor Alma McCarthy, Head of the J.E. Cairnes School of Business and Economics, NUI Galway. Photo: Aengus McMahon.

അയര്‍ലണ്ടിലെ മൂന്നിലൊന്ന് പേരും റിമോട്ട് വര്‍ക്കിങ്ങില്‍ തുടരാനായി ജോലി മാറാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി NUI Galway Whitaker Institute, Western Development Commission എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേ ഫലം.

NUI Galway-യിലെ Professor Alma McCarthy, Noreen O’Connor, Western Development Commission-ലെ Tomás Ó Síocháin, Deirdre Frost എന്നിവര്‍ നടത്തിയ National Remote Working Survey-യിലെ പഠനഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രില്‍ അവസാനവും, മെയ് ആദ്യവുമായി നടത്തിയ സര്‍വേയില്‍ റിമോട്ട് വര്‍ക്കിങ്ങ് ചെയ്ത 8,400 തൊഴിലാളികളാണ് പങ്കെടുത്തത്.

സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ:

  • സര്‍വേയില്‍ പങ്കെടുത്ത 52% പേര്‍ പ്രതികരിച്ചത് തങ്ങള്‍ ഓഫിസ്-റിമോട്ട് എന്നിങ്ങനെ ഹൈബ്രിഡ് രീതിയിലാണ് ജോലി ചെയ്യുന്നതെന്ന് പ്രതികരിച്ചു. 40% പേര്‍ മുഴുവന്‍ സമയവും റിമോട്ട് വര്‍ക്കിങ്ങിലാണ്. 8% പേര്‍ മുഴുനായും ഓഫിസിലിരുന്നാണ് ജോലി ചെയ്യുന്നത്.
  • ഭാവിയില്‍ റിമോട്ട് വര്‍ക്കിങ് സൗകര്യം ലഭിക്കാത്ത പക്ഷം ജോലി മാറാന്‍ തയ്യാറാണെന്ന് പ്രതികരിച്ചത് 30% പേരാണ്. ശമ്പളം കുറഞ്ഞാലും ഇത്തരത്തില്‍ ജോലി മാറാന്‍ തയ്യാറാണെന്ന് പറഞ്ഞത് 33% പേരാണ്.
  • റിമോട്ട് വര്‍ക്ക് തുടരാന്‍ സാധിച്ചില്ലെങ്കില്‍, പ്രൊമോഷന്‍ ഇല്ലെങ്കില്‍ പോലും തങ്ങള്‍ വേറെ ജോലി തേടുമെന്ന് 37% പേരാണ് പ്രതികരിച്ചത്. 27% പേര്‍ ഈ സാഹചര്യമായാലും വേറെ ജോലി നോക്കിയേക്കാം എന്നും പ്രതികരിച്ചു.
  • ജോലിസ്ഥലത്ത് ഉള്ളതിനെക്കാള്‍ കൂടുതല്‍ സമയം തങ്ങള്‍ റിമോട്ട് വര്‍ക്കിങ് നടത്തുമ്പോള്‍ ജോലി ചെയ്യാറുണ്ടെന്ന് 49% പേരാണ് പ്രതികരിച്ചത്. 45% പേര്‍ ഇു രീതിയായാലും ഒരേ ജോലി സമയം ആണ് എടുക്കുന്നത്. 6% പേര്‍ മാത്രമാണ് വര്‍ക്ക് ഫ്രം ഹോം ആണെങ്കില്‍ ഓണ്‍ സൈറ്റിനെക്കാള്‍ കുറവ് സമയമേ ജോലിയെടുക്കാറുള്ളൂ എന്ന് പറഞ്ഞത്.
  • അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ഓഫിസിലേയ്ക്ക്/സൈറ്റിലേയ്ക്ക് യാത്ര ചെയ്യുന്നത് വഴി ലാഭിക്കാന്‍ കഴിയുമെന്ന് പ്രതികരിച്ചത് 30% പേരാണ്. 27% പേര്‍ അര മണിക്കൂര്‍ വരെ ലാഭിക്കാമെന്നും, 14% പേര്‍ ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ലാഭിക്കാമെന്നും പ്രതികരിച്ചു.
  • പ്രൊമോഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് റിമോട്ട് വര്‍ക്കിങ് തടസമല്ലെന്ന് 49% പേരും പറഞ്ഞു. 33% പേര്‍ക്ക് ഇത് തടസമാകുമോ എന്ന് അറിയില്ല. റിമോട്ട് വര്‍ക്കിങ് പ്രൊമോഷന് നല്ലതാണെന്ന് വിശ്വസിക്കുന്നവര്‍ 9% പേരാണ്. അതുപോലെ വേറെ 9% പേര്‍ വിശ്വസിക്കുന്നത് റിമോട്ട് വര്‍ക്കിങ് പ്രൊമോഷന് നല്ലതല്ല എന്നാണ്.

കോവിഡോടെയാണ് റിമോട്ട് വര്‍ക്കിങ് അഥവാ വര്‍ക്ക് ഫ്രം ഹോം എന്നത് അയര്‍ലണ്ടടക്കമുള്ള രാജ്യങ്ങളില്‍ ജനകീയമാകുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 58% പേരും തങ്ങള്‍ കോവിഡിന് മുമ്പ് റിമോട്ട് വര്‍ക്കിങ് രീതി പിന്തുടര്‍ന്നിരുന്നില്ല എന്നാണ് പറഞ്ഞത്. 76% പേരും ഈ രീതി, ജോലി കൂടുതല്‍ എളുപ്പമാക്കുന്നുവെന്നും പറഞ്ഞു. ഈ രീതി ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുവെന്ന് പറഞ്ഞവര്‍ 95% ആണ്.

2020-ന് ശേഷം 27% പേരാണ് തങ്ങള്‍ ജോലി മാറിയതായി പറഞ്ഞത്. ഇതില്‍ 47% പേരും ജോലി മാറിയത് റിമോട്ട് ആയി ജോലി ചെയ്യാന്‍ വേണ്ടിയാണ്.

റിമോട്ട് വര്‍ക്കിങ് കാരണം ലഭിക്കുന്ന അധികസമയം മിക്കവരും ഉപയോഗിക്കുന്നത് വീട് ക്ലീന്‍ ചെയ്യുക, ഷോപ്പിങ്, Do It Yourself കാര്യങ്ങള്‍, എക്‌സര്‍സൈസ്, മറ്റൊരു പ്രധാ ജോലി ചെയ്യുക, വിശ്രമിക്കുക, മറ്റ് ഉത്തരവാദിത്തങ്ങള്‍ നടത്തുക എന്നിവയ്ക്കായാണ്.

Share this news

Leave a Reply

%d bloggers like this: