Dundrum-ലെ Central Mental Hospital (CMH)-ൽ 378 മില്യൺ മുടക്കി 977 അഫോർഡബിൾ ഹോംസ് നിർമ്മിക്കാനുള്ള പദ്ധതിക്ക് കൗൺസിലിന്റെ അംഗീകാരം

Dundrum-ലെ Central Mental Hospital (CMH)-ല്‍ 977 അഫോര്‍ഡബിള്‍ ഹോംസ് നിര്‍മ്മിക്കാന്‍ Dun Laoghaire Rathdown County Council അംഗീകാരം. 378 മില്യണ്‍ യൂറോ മുടക്കുമുതലില്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കാനായി കൗണ്‍സില്‍ പ്ലാനിങ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. Land Development Agency (LDA) പ്രകാരമാണ് നിര്‍മ്മാണം.

ഫാസ്റ്റ് ട്രാക്ക് രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന പദ്ധതിയില്‍ 957 അപ്പാര്‍ട്ട്‌മെന്റുകളും, 20 വീടുകളുമാണ് ഉണ്ടാകുക. ഒമ്പത്ത് ബ്ലോക്കുകളില്‍ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങളില്‍ രണ്ട് മുതല്‍ ഏഴ് നില വരെ ഉണ്ടാകും.

പ്രദേശത്ത് അത്യാവശ്യമാണ് ഈ പദ്ധതിയെന്നും പ്ലാനിങ് ബോര്‍ഡിന് അയച്ച റിപ്പോര്‍ട്ടില്‍ കൗണ്ടി കൗണ്‍സില്‍ പറയുന്നുണ്ട്. അതേസമയം പദ്ധതിയില്‍ നിലവില്‍ 110 ത്രീ ബെഡ്‌റൂം കെട്ടിടങ്ങളാണ് ഉള്ളതെന്നും, ഇത് 195 ആയി വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ഇതിനിടെ വിവിധ കാരണങ്ങളുയര്‍ത്തി പദ്ധതിക്കെതിരെ 45 പേര്‍ പ്ലാനിങ് ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ വലിപ്പം, ഉയരം എന്നിവ പ്രദേശത്തിന് ആഘാതം സൃഷ്ടിക്കുമെന്നാണ് അവരിലൊരാളായ മുന്‍ റഗ്ബി ഇന്റര്‍നാഷണല്‍ പ്ലേയറും, നിലവില്‍ Head of Operations at Leinster rugby-യും ആയ Guy Easterby പറയുന്നത്. പ്രദേശത്ത് മറ്റ് ചില റസിഡന്‍സ് അസോസിയേഷനുകളും പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് Land Development Agency (LDA)-യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീടുകളുടെ എണ്ണം 700 ആക്കി കുറയ്ക്കാനും, കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്താനും പദ്ധതിയെ എതിര്‍ക്കുന്നവരില്‍ അഭിപ്രായമുണ്ട്.

പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ജൂലൈയില്‍ തീരുമാനമെടുക്കും.

Share this news

Leave a Reply

%d bloggers like this: