അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി-20 യിൽ അയർലൻഡിന് വിജയം ; പരമ്പരയിൽ 2-0 ന് മുന്നിൽ

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി-ട്വന്റി മത്സരത്തില്‍ അയര്‍ലന്‍ഡിന് വിജയം. അഞ്ചു വിക്കറ്റുകള്‍ക്കാണ് അയര്‍ലന്‍ഡ് അഫ്ഗാനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 122 റണ്‍സെടുത്തു, മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ Andrew Balbirnie-46, Lorcan Tucker-27, George Dockrell-25 എന്നിവര്‍ അയര്‍ലന്‍ഡിനായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. നേരത്തെ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ Joshua Little, Mark Adair, Curtis Campher, Gareth Delany എന്നിവരുടെ ബൗളിങ് കരുത്തിലായിരുന്നു അഫ്ഗാനിസ്ഥാനെ ചെറിയ സ്കോറിലൊതുക്കാന്‍ അയര്‍ലന്‍ഡിന് കഴി‍ഞ്ഞത്. 36 റണ്‍സ് നേടിയ ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ന് മുന്നിലെത്താന്‍ അയര്‍ലന്‍ഡിനായി.

Share this news

Leave a Reply

%d bloggers like this: