ഇന്ത്യൻ വംശജനായ ഐറിഷ് ചെസ്സ് താരം തരുണിന് ‘ഇന്റർനാഷണൽ മാസ്റ്റർ’ ടൈറ്റിൽ

ഇന്ത്യന്‍ വംശജനായ ഐറിഷ് ചെസ് താരം Tarun Kanyamarala യ്ക്ക് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ടൈറ്റില്‍. ചെസ്സിലെ ഏറ്റവും വലിയ ടൈറ്റിലായ ഗ്രാന്റ് മാസ്റ്ററിന് തൊട്ടു താഴെയുള്ള ടൈറ്റിലാണ് ഇത്. Fide Master ടൈറ്റിലായിരുന്നു ഇതുവരെ തരുണിന് ഉണ്ടായിരുന്നത്.

ആക്ടീവ് ലോകറാങ്കിങ്ങില്‍ 1976ാം സ്ഥാനത്തുള്ള തരുണിന്റെ ഇന്ത്യയിലെ സ്വദേശം ഹൈദരാബാദാണ്. സ്റ്റാന്‍ഡേഡില്‍- 2397, റാപിഡില്‍ -2056, ബ്ലിറ്റ്സില്‍ 2262 എന്നിങ്ങനെയാണ് തരുണിന്റെ റേറ്റിങ്.

ജൂലൈയില്‍ നടന്ന ഐറിഷ് ചെസ് ചാംപ്യന്‍ഷിപ്പിലും തരുണ്‍ കീരീടം നേടിയിരുന്നു. 1912 മുതല്‍ ആരംഭിച്ച Irish Champion Perpetual trophy നേടുന്ന അമ്പതാമത്തെ വ്യക്തിയാണ് തരുണ്‍. ചെന്നൈയില്‍ നടന്ന 44ാമത് ചെസ് ഒളിംപ്യാഡില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് തരുണ്‍ പങ്കെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: