തലചായ്ക്കാൻ ഇടമില്ലാതെ അഭയാർഥികൾ , ഉറക്കം പുതപ്പ് പോലുമില്ലാതെ കസേരകളിൽ ; Citywest ട്രാൻസിറ്റ് ഹബ്ബിലെ സാഹചര്യങ്ങൾ മോശമെന്ന് MASI

ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ അഭയാര്‍ഥികള്‍ കിടന്നുറങ്ങാന്‍ പോലും ആവശ്യത്തിന് സൗകര്യമില്ലാതെ ദുരിതത്തിലെന്ന് Movement of Asylum Seekers in Ireland (MASI). പലരും കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ കസേരകളില്‍ ഒരു പുതപ്പ് പോലുമില്ലാതെയാണ് ഉറങ്ങുന്നതെന്ന് MASI പ്രതിനിധി Bulelani Mfac പറഞ്ഞു.

അഭയാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത് മൂലമാണ് സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബിലെ സാഹചര്യങ്ങള്‍ ഈ അവസ്ഥയിലേക്കെത്തിയത്, വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് MASI പ്രവര്‍ത്തകര്‍ Department of Children ലേക്ക് കത്തയച്ചിട്ടുണ്ട്.

അഭയാര്‍ഥികളുടെ international protection സംബന്ധിച്ചും, പൊതുസേവനങ്ങള്‍ ലഭ്യമാവുന്നത് സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ നിരന്തരം അഭയാര്‍ഥികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതായി MASI വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു.

അഭയാര്‍ഥികളുടെ താമസം സംബന്ധിച്ച് അധികൃതര്‍ നേരിടുന്ന സമ്മര്‍ദ്ദം തങ്ങള്‍ മനസ്സിലാക്കുന്നതായും, അതേസമയം തന്നെ EU Directive on Reception Conditions for Asylum Seekers പ്രകാരമുള്ള അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും MASI പ്രതിനിധി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയര്‍ലന്‍ഡിലേക്കുള്ള അഭയാര്‍ഥികളുടെ വരവ് വലിയ രീതിയില്‍ വര്‍ദ്ധിച്ചതായും, ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ വരവിന് പുറമേയാണ് ഇതെന്നും ഡിപാര്‍ട്മെന്റ് ഓഫ് ചില്‍‍ഡ്രന്‍ കഴിഞ്ഞ ദിവസം പുറത്തിവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇവര്‍ക്കുള്ള താമസസൗകര്യമൊരുക്കാന്‍ The International Protection Accommodation Services (IPAS) ശ്രമിക്കുന്നതായും, മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്തി അവര്‍ക്ക് ആദ്യം സൗകര്യങ്ങളൊരുക്കാനാണ് ശ്രമമെന്നും ഡിപാര്‍ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ വക്താവ് പറഞ്ഞു. സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ എല്ലാ സമയവും IPAS സ്റ്റാഫിന്റെ സേവനം ലഭ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉക്രൈന്‍ വിട്ട് അയര്‍ലന്‍ഡിലേക്കെത്തിയ അഭയാര്‍ഥികളുടെ എണ്ണം 47962 ആയതായി entral Statistics Office (CSO) കഴിഞ്ഞ ദിവസം അറിയിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ മാത്രം 3300 ലധികം പേരാണ് ഉക്രൈന്‍ വിട്ട് അയര്‍ലന്‍ഡിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: