ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടീ 20 ഇന്ന് ഗുവാഹത്തിയിൽ , ജയിച്ചാൽ ഇന്ത്യക്ക് പരമ്പര , സ്റ്റേഡിയത്തിൽ ഭീഷണിയായി മഴയും

ഗുവാഹാട്ടി ട്വന്റി 20 ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ പരമ്പരവിജയം എന്ന ലക്ഷ്യവുമായി രോഹിത് ശർമയും സംഘവും ഇന്ന് രണ്ടാമങ്കത്തിന്. ഇന്ന് ഗുവാഹാട്ടിയിലെ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകുന്നത് പുറമെ, ഈമാസം 22-ന് തുടങ്ങുന്ന ടി 20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ വിമാനവും കയറാം. മത്സരം ഇന്ത്യൻ സമയം വൈകിട്ട് ഏഴുമുതലാണ്.

കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം സ്റ്റേഡിയത്തിൽ ശക്തമായ ഇടിമിന്നലിനും മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഇന്നത്തെ മത്സരം ചുരുങ്ങിയ ഓവർ കളിയിലേക്ക് മാറിയേക്കാം.

ഇന്ത്യയുടെ സ്റ്റാർ ബോളർ ജസ്പ്രീത് ബുംറ ഈ സീരിസിൽ നിന്നും പരിക്കേറ്റു പുറത്തായതോടെ മുഹമ്മദ് സിറാജിനെ പകരക്കാരനായി ടീമിലെടുത്തിട്ടുണ്ട്. ബുമ്രയുടെ പരിക്ക് ഇന്ത്യയുടെ ലോക കപ്പ് പ്രതീക്ഷകൾക്കും കനത്ത തിരിച്ചടിയാകും.

ഇന്നത്തെ പ്ലെയിങ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന് പിച്ച് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും നിശ്ചയിക്കുക. ലോക കപ്പ് ടീമിലുൾപ്പെട്ട എല്ലാവര്ക്കും അവസരം നല്കാൻ ഈ പരമ്പര ഉപയോഗിച്ചേക്കും,

സാധ്യതാ ടീം ഇന്ത്യ: 1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 കെ എൽ രാഹുൽ, 3 വിരാട് കോഹ്‌ലി, 4 സൂര്യകുമാർ യാദവ്, 5 ഋഷഭ് പന്ത് (വിക്കറ്റ്), 6 ദിനേശ് കാർത്തിക്, 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 ആർ അശ്വിൻ 10 ദീപക് ചാഹർ, 11 അർഷ്ദീപ് സിംഗ്

Share this news

Leave a Reply

%d bloggers like this: