ഇന്തോനേഷ്യൻ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം; തിക്കിലും തിരക്കിലും പെട്ട് 174 പേർ മരിച്ചു

ഇന്തോനേഷ്യയിൽ ഫുട്ബാൾ സ്റ്റേഡിയത്തിലെ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 174 മരണം. ആദ്യ റിപ്പോർട്ടുകളിൽ 127 പേരായിരുന്നു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30 ആയപ്പോഴേക്കും മരണ സംഖ്യ 158 ആയി ഉയർന്നു. ഏറ്റവുമൊടുവിൽ വന്ന വിവരമനുസരിച്ച് മരണം 174ലെത്തിയതായതാണ് കണക്കുകൾ. ഫുട്ബാൾ സ്റ്റേഡിയത്തിൽ ഉണ്ടായ വാക്ക് തർക്കം കൂട്ടത്തല്ലായപ്പോൾ പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകൾ മരിച്ചത്. കിഴക്കൻ ജാവയിലെ ;ഒരു സ്റ്റേഡിയത്തിൽ നടന്ന മത്സരശേഷമാണ് ദാരുണ സംഭവമുണ്ടായത്.

മത്സരത്തിൽ തോറ്റ ടീമിന്റെ കാണികളാണ് അക്രമം നടത്തിയതെന്ന് കിഴക്കൻ ജാവ പ്രവിശ്യ പൊലീസ് പ്രതികരിച്ചു. കലാപകാരികളെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗിച്ചുവെന്നും അദ്ദേഹം അറിയിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇന്തോനേഷ്യ ഫുട്ബാൾ അസോസിയേഷൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചു. സംഭവത്തെ തുടർന്ന് ലീഗിലെ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: