അയർലൻഡിലെ പുതിയ കെട്ടിടനിർമ്മാണ ചട്ട പ്രകാരം പുതുതായി നിർമിക്കുന്ന വീടുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ റീചാർജിംഗ് പോയിന്റുകൾ നിർബന്ധം

അയർലൻഡിൽ പുതിയതായി നിർമിക്കുന്ന വീടുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള റീചാർജിംഗ് പോയിന്റുകൾ വേണമെന്ന് പുതിയ കെട്ടിട നിർമ്മാണ ചട്ടം.

ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഭവനവകുപ്പ് മന്ത്രി Darragh O’Brien കഴിഞ്ഞ ദിവസം നടത്തി.2030-ഓടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 945,000 ആക്കി ഉയർത്താൻ സർക്കാർ ലക്ഷ്യം വെയ്ക്കുന്നുണ്ട് .

ഈ പദ്ധതിക്ക് കുതിപ്പേകാനാണ് പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം പുതുതായി നിർമിക്കുന്ന വീടുകളിൽ റീചാർജിംഗ് പോയിന്റുകൾ നിർബന്ധമാക്കുന്നത് .നിലവിൽ അയർലൻഡിൽ 45,000 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പുതിയ വീടുകൾ,പുതിയ മൾട്ടി-യൂണിറ്റ് റെസിഡൻഷ്യൽ കെട്ടിടങ്ങൾ,കെട്ടിടത്തിനകത്തോ അതിനോട് ചേർന്നോ കാർ പാർക്ക് സ്ഥിതി ചെയ്യുന്നിടം എന്നിവിടങ്ങളിലെല്ലാം പുതിയ ചട്ട പ്രകാരം റീചാർജിംഗ് പോയിന്റുകൾ നിർബന്ധമാണ്.

“2030 ഓടെ ഏകദേശം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ എന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത കൂട്ടുന്നതിനും പുതിയ കെട്ടിട ചട്ടങ്ങൾ സഹായിക്കുമെന്ന് ,” മന്ത്രി O’Brien അഭിപ്രായപ്പെട്ടു

മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ച. പബ്ലിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ഇപ്പോഴും മന്ദഗതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് പ്രതിവർഷം 200 ചാർജ് പോയിന്റുകൾ സ്ഥാപിക്കാൻ ആയിരുന്നു പദ്ധതി എന്നാൽ നിലവിൽ 30 ഓളം ചാർജിംഗ് പോയിന്റുകൾ ആണ് സ്ഥാപിക്കപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: