Monaghan കൗണ്ടിയിൽ ടർക്കി കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ; 3000 ടർക്കി കോഴികളെ കൊന്നൊടുക്കും

അയര്‍ലന്‍ഡില Monaghan കൗണ്ടിയിലെ ഫാമിലെ ടര്‍ക്കി കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ ചില കോഴികളില്‍ പക്ഷിപ്പനി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിപാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ഫാമിലെ മൂവായിരത്തോളം വരുന്ന ടര്‍ക്കി കോഴികളെ കൊന്നൊടുക്കാനും (culling) അധികൃതര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഫാമിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ പ്രത്യേക നിയന്ത്രിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

Restrictions zone ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ മുപ്പത് ദിവസത്തേക്ക് കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ പ്രദേശങ്ങളില്‍ നിന്നുമുള്ള മുട്ടയടക്കമുള്ള poultry ഉത്പന്നങ്ങള്‍ പുറത്തേക്ക് കൊണ്ടുപോവുന്നത് അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്മെന്റിന്റെ ലൈസന്‍സും ആവശ്യമാണ്. രോഗം സ്ഥിരീകരിച്ച ഫാമിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ ഫാമുകളില്‍ അധികൃതരുടെ നേതൃത്വത്തിലുള്ള സന്ദര്‍ശനങ്ങളും, പക്ഷിപ്പനി പരിശോധനയും നടക്കും.

Share this news

Leave a Reply

%d bloggers like this: