കോർക്കിൽ വാഹനമിടിച്ച് ഗാർഡയ്ക്ക് ഗുരുതര പരിക്ക്

കോര്‍ക്കില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍ക്കിലെ Youghal ബൈപാസില്‍ ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. ഗാര്‍ഡയുടെ Roads Policing Unit ലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.

റോഡില്‍ ബ്രേക്ക് ഡൗണായ മറ്റൊരു വാഹനത്തിലുള്ളവരെ സഹായിക്കാനായി ഗാര്‍ഡയുടെ പട്രോള്‍ വാഹനം ഇവിടെ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ മറ്റൊരു വാഹനം ഗാര്‍ഡയുടെ പട്രോള്‍ വാഹനത്തിലേക്ക് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ തുടര്‍ന്ന് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. ബ്രേക്ക് ഡൗണായ വാഹനത്തിന്റെ ഡ്രൈവറേയും നിസ്സാര പരിക്കുകളോടെ കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് Youghal ബൈപാസിലെ N25 ല്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടിരുന്നു. ഫോറന്‍സിക് അടക്കമുള്ള ഏജന്‍സികള്‍ അപകടസ്ഥലത്ത് പരിശോധനയും നടത്തി.

Share this news

Leave a Reply

%d bloggers like this: