റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന കുതിരയ്ക്കുമേൽ കാറിടിച്ചു ; കാർ യാത്രക്കാരൻ മരണപ്പെട്ടു

റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കുതിരയ്ക്കുമേല്‍ കാറിടിച്ച് കാര്‍ യാത്രക്കാരനായ നാല്‍പ്പതുകാരന്‍ മരണപ്പെട്ടു. ഇടിയേറ്റ കുതിരയും തല്‍ക്ഷണം തന്നെ മരണപ്പെടുകയുണ്ടായി. Monaghan ലെ Creevy ക്ക് സമീപത്തായി N2 വില്‍ കഴിഞ്ഞ ദിവസം രാത്രി 9.20 ഓടെയായിരുന്ന അപകടം.

കാറിലെ മുന്‍സീറ്റില്‍ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആളാണ് മരണപ്പെട്ടത്. എമര്‍ജന്‍സി സര്‍വ്വീസ് അധികൃതര്‍ ഉടന്‍തന്നെ സംഭസ്ഥലത്തെത്തിയിരുന്നെങ്കിലും അതിന് മുന്‍പ് തന്നെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കും പരിക്കുകളൊന്നുമില്ല. Drogheda യിലെ Our Lady of Lourdes ആശുപത്രിയിലാണ് മരണപ്പെട്ടയാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ഗാര്‍ഡ ഫോറന്‍സിക് ടീമീന്റെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടക്കും. ഇതിന്റെ ഭാഗമായി N2 വില്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്നും അധികൃതര്‍ അറയിച്ചു. അപകടത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവരോ, ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയുന്നവരോ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: