റഫറിയെ കുങ്-ഫു സ്റ്റൈലിൽ ചവിട്ടി ഫുട്ബോൾ താരം ; അന്വേഷണമാരംഭിച്ച് ഗാർഡ

ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച വൈകുന്നേരം Louth ല്‍ നടന്ന ഡിവിഷന്‍-1 നോര്‍ത്ത് ഈസ്റ്റ് ഫൂട്ബോള്‍ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. Bay FC യും Sporting Ballyjamesduff യും തമ്മിലുള്ള മത്സരം അവസാനിക്കാന്‍ വെറും അഞ്ചു മിനിറ്റുകള്‍ മാാത്രം ശേഷിക്കേയായിരുന്നു അക്രമമുണ്ടായത്.

ആദ്യഘട്ടത്തില്‍ ചെറിയ വാക്കുതര്‍ക്കമായിരുന്നെങ്കിലും പെട്ടെന്ന് ഒരു കളിക്കാരന്‍ ഓടിവന്ന് റഫറിയെ ചവിട്ടുകയായിരുന്നു. റഫറിയുടെ വയറിന് ചവിട്ടേറ്റതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ദൃശ്യങ്ങള്‍ ഇപ്പോള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. അക്രമം നടന്ന സാഹചര്യത്തില്‍ ഈ മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

വിഷയത്തില്‍ അന്വേഷണമാരംഭിച്ചതായും ഇതുവരെയും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഗാര്‍ഡ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. NEFL അധികൃതരും ഈ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

മത്സരം ഉപേക്ഷിക്കുമ്പോള്‍ 1-0 ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു Bay FC. അതേസമയം ഇരുടീമുകളുടെയും ഭാഗത്തുനിന്നും അക്രമസംഭവത്തില്‍ പ്രതികരണം പുറത്തുവന്നിട്ടില്ല.

വീഡിയോ: https://www.irishtimes.com/video/video/2023/04/07/gardai-and-fai-investigate-attack-on-soccer-referee-at-match-in-co-louth/

Share this news

Leave a Reply

%d bloggers like this: