അയർലണ്ടിലെ പ്രൈവറ്റ് നഴ്‌സിങ് ഹോമുകൾ അടച്ചുപൂട്ടലിന്റെ വക്കിലെന്ന് NHI

അയര്‍ലണ്ടില്‍ ഒരുപറ്റം പ്രൈവറ്റ് നഴ്‌സിങ് ഹോമുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെന്ന് Nursing Homes Ireland (NHI). ഈ വര്‍ഷം തന്നെ ഇവയെല്ലാം അടച്ചുപൂട്ടേണ്ടി വന്നേക്കുമെന്നും, അത് തടയാനായി സര്‍ക്കാര്‍ ഇടപെടണമെന്നും NHI തവനായ Tadhg Daly പറഞ്ഞു.

പ്രൈവറ്റ് നഴ്‌സിങ് ഹോമുകളെ അപേക്ഷിച്ച്, HSE-ക്ക് കീഴിലുള്ള നഴ്‌സിങ് ഹോമുകളില്‍ ഓരോ അന്തേവാസികള്‍ക്കുമായി സര്‍ക്കാരില്‍ നിന്നും ആഴ്ചയില്‍ ലഭിക്കുന്ന ഫീസ് 69% അധികം (744 യൂറോ) ആണെന്ന് Daly പറയുന്നു. സര്‍ക്കാരിന്റെ Fair Deal scheme പ്രകാരമാണിത്.

സാമ്പത്തികസ്ഥിതി മോശമായത് കാരണം കഴിഞ്ഞ 15 മാസത്തിനിടെ രാജ്യത്ത് 20-ലേറെ പ്രൈവറ്റ് നഴ്‌സിങ് ഹോമുകള്‍ പൂട്ടിപ്പോയതായും RTE പരിപാടിയില്‍ സംസാരിക്കവേ Daly വ്യക്തമാക്കി. ഇത് തുടര്‍ന്നാല്‍ കൂടുതല്‍ നഴ്‌സിങ് ഹോമുകള്‍ പൂട്ടേണ്ടതായി വരും.

ചെയ്യേണ്ട സമയത്ത് നടപടി കൈക്കൊണ്ടില്ലെങ്കില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ട സാഹചര്യമാണ് ഉണ്ടാക്കുയെന്ന് ഭവനമേഖലയെ ഉദാഹരണമാക്കി Daly പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Health and Information Quality Authority (Hiqa) നിര്‍ദ്ദേശിക്കുന്ന നിലവാരത്തിലേയ്ക്ക് എത്താനായി വലിയ നിക്ഷേപം പല നഴ്‌സിങ് ഹോമുകളും നടത്തിയതായി അദ്ദേഹം പറഞ്ഞു. Fair Deal scheme പ്രകാരം പ്രൈവറ്റ് നഴ്‌സിങ് ഹോമുകള്‍ക്കും ഫണ്ട് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട Daly, ഇതുവഴി ഇവിടുത്തെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരെ പോലെ ശമ്പളം നല്‍കാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി, യൂറോപ്യന്‍ കമ്മീഷന്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.

Share this news

Leave a Reply

%d bloggers like this: